അടുത്ത അഞ്ചുവര്‍ഷം കേരളം ആരുഭരിക്കുമെന്ന് ഇന്ന് ജനം തീരുമാനിക്കും ; മോക് പോളിങ് തുടങ്ങി
കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിര്‍ണായകമായ വോട്ടെടുപ്പ് പ്രക്രിയക്ക് തുടക്കമായി. ബൂത്തുകളില്‍ മോക്-പോള്‍ നടക്കുകയാണ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140…
കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിര്‍ണായകമായ വോട്ടെടുപ്പ് പ്രക്രിയക്ക് തുടക്കമായി. ബൂത്തുകളില്‍ മോക്-പോള്‍ നടക്കുകയാണ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140…
കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിര്‍ണായകമായ വോട്ടെടുപ്പ് പ്രക്രിയക്ക് തുടക്കമായി. ബൂത്തുകളില്‍ മോക്-പോള്‍ നടക്കുകയാണ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇക്കുറി വിധിതേടുന്നത്. 1.32 കോടി പുരുഷന്മാരും 1.41 കോടി വനിതകളും 290 ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2.74 കോടി (2,74,46,039) വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 40,771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. നക്സല്‍ ഭീഷണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകുന്നേരം ആറിന് അവസാനിക്കും.
കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ് 59,292 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവുമുണ്ട്. കേന്ദ്രസേനകളുടെ 140 കമ്ബനിയും രംഗത്തുണ്ട്. പ്രശ്നസാധ്യതാ ബൂത്തുകളില്‍ കനത്ത സുരക്ഷയുണ്ടാകും. വെബ്കാസ്റ്റിങ് അടക്കം സംവിധാനങ്ങളും ഏര്‍പ്പെടുത്തി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമുണ്ട്.