വി പി നന്ദകുമാറിന് ലയണ്‍സ് ക്ലബിന്റെ ആദരം

തൃശൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318ഡിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാമ്പയിന്‍-100ല്‍ മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ  ലയണ്‍…

തൃശൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318ഡിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാമ്പയിന്‍-100ല്‍ മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ ലയണ്‍ വി പി നന്ദകുമാറിനെ ആദരിച്ചു. രാജ്യത്തുടനീളം ലയന്‍സ് ക്ലബ് ഇന്റര്‍നാഷനലുമായി സഹകരിച്ചു മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സഹായങ്ങളും കണക്കിലെടുത്താണ് ആദരം.



ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ചു കേരളത്തിലെ പ്രളയബാധിതര്‍ക്കായി മണപ്പുറം ഫൗണ്ടേഷന്‍ നൂറുകണക്കിന് വീടുകള്‍ പണിതു നല്‍കിയിരുന്നു. കാന്‍സര്‍ ബാധിതരായ ആയിരകണക്കിന് കുട്ടികള്‍ക്ക് ചികിത്സാ സഹായം എത്തിക്കുകയും, ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളില്‍ കുട്ടികള്‍ക്കായി നൂറില്‍പരം ചില്‍ഡ്രന്‍സ് പാര്‍ക്കുകള്‍ നിര്‍മിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ വലപ്പാട് ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും ഓരോ വീട് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന പദ്ധതി നടപ്പിലാക്കി വരികയാണ് മണപ്പുറം ഫൗണ്ടേഷന്‍.
മൾട്ടിപിൾ കൗൺസിൽ ചെയർമാൻ ലയൺ ഡോ. രാജീവ്.എസ്, ഡിസ്ട്രിക്ട് ഗവര്‍ണര്‍ സജു ആന്റണി പത്താടന്‍,ആദ്യ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയൺ ജോർജ് മൊരേലി, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ 318ഡിയുടെ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍, ഡിസ്ട്രിക്ട് കോര്‍ഡിനേറ്ററും പ്രോഗ്രാം കണ്‍വീനറുമായ കെ.എം അഷ്റഫ്, ക്യാമ്പയിന്‍-100 ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ സുധീര്‍ കുമാര്‍, ലയൺ പ്രകാശ് പനംകാവിൽ എന്നിവര്‍ പങ്കെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story