ലൗ ജിഹാദ് ആവര്‍ത്തിച്ച്‌ പിസി ജോര്‍ജ് ; പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്നും ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പിസി ജോര്‍ജ്

ലൗ ജിഹാദ് ആവര്‍ത്തിച്ച്‌ പിസി ജോര്‍ജ് , പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്നും ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. മാതൃഭൂമി…

ലൗ ജിഹാദ് ആവര്‍ത്തിച്ച്‌ പിസി ജോര്‍ജ് , പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്നും ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.

'സഖാവ് വി എസ് അച്യൂതാനന്ദന്‍ വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നില്‍ മുസ്ലിം സമുദായമല്ല. മുസ്ലീമിലെ ചില തീവ്രവാദികളാണ്. അവര് ചെയ്യുന്ന മര്യാദകേടാണ്. ഇവര്‍ എന്ത് വൃത്തികേടിനും കൂട്ട് നില്‍ക്കും. ഈരാറ്റുപേട്ടയില്‍ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ 12 പേരും മുസ്ലിം പെണ്‍കുട്ടികളാണ്. 35 ക്രിസ്ത്യനും. നായര്‍ ഈഴവ പെണ്‍കുട്ടികളുംക്രിസ്ത്യൻ പെണ്‍കുട്ടികളും പെടും. അതില്‍ ഏറ്റവും സൗന്ദര്യം ഉള്ള പെണ്‍കുഞ്ഞുങ്ങള്‍. ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല. പോയാല്‍ പിന്നെ കിട്ടുന്നില്ല.

ഒരാഴ്ച്മുന്നേ ഒരാള്‍ പോയി. ആര് കൊണ്ട് പോയി എങ്ങനെ കൊണ്ട് പോയി എന്നൊന്നും അറിയില്ല. ഒരു മാസം മുമ്ബ്മുന്നേ പ്രാര്‍ത്ഥിച്ചോണ്ടിരിക്കുന്ന സമയത്തു ഒരു പെണ്‍കുട്ടി മോട്ടോര്‍ സൈക്കിളില്‍ പോയത്. പിറ്റേന്ന് ഞങ്ങള്‍ വിവാഹിതരായി എന്നും പറഞ്ഞ് തലയില്‍ മുണ്ട് ഇട്ടാണ് പടം കണ്ട്. തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്നം. പറഞ്ഞുകഴിയുമ്ബോള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ അവര്‍ സഹിക്കട്ടെ.' പിസി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന പിസി ജോര്‍ജിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story