പ്രത്യേക നാനോ കോട്ടഡ് ആന്റി വൈറൽ ഫിൽട്രേഷൻ സാങ്കേതിക വിദ്യയുമായി ഗോദ്റെജ് അപ്ലയൻസ് എയർ കണ്ടിഷണർ

കൊച്ചി: ഗോദ്‌റെജ് അപ്ലയന്‍സസ് നൂറു ശതമാനം ഇന്ത്യന്‍ നിര്‍മിത പരിസ്ഥിതി സൗഹാര്‍ദ എയര്‍ കണ്ടിഷണര്‍ ശ്രേണി അവതരിപ്പിച്ചു. പ്രത്യേക നാനോ കോട്ടഡ് ആന്റി വൈറല്‍ ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നാനോ കോട്ടഡ് ഫില്‍റ്ററുമായി സമ്പര്‍ക്കമുണ്ടാകുന്ന 99.9 ശതമാനം വൈറല്‍, ബാക്ടീരിയാ ഘടകങ്ങളേയും ഒഴിവാക്കുന്നതാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന എയര്‍ കണ്ടീഷണറുകള്‍.

വീടുകളിലെ വൃത്തി മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യാ ആശയത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പുതിയ എസി ശിര്‍വാള്‍ ഫാക്ടറിയിലാണ് പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത്. ഈ ശ്രേണിയിലുള്ള 30 മോഡലുകളും ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ആര്‍290, ആര്‍32 എന്നീ റഫ്രിജറന്റുകള്‍ മാത്രമാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. അതുവഴി ഏറ്റവും മികച്ച നിലയില്‍ ആഗോള താപ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും.

തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ കോവിഡ് കാലത്ത് മികച്ച ആരോഗ്യവും വൃത്തിയും വീടുകളിലെ മികച്ച സൗകര്യവും ഉപഭോക്താക്കള്‍ ഓരോ ഉല്‍പന്നവും വാങ്ങുമ്പോള്‍ കണക്കിലെടുക്കുന്നുണ്ട്. സ്ഥായിയായതും പരിസ്ഥിതസൗഹാര്‍ദ്ദപരവുമായവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുമുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളോടുള്ള താല്‍പര്യമാണ് ഉയര്‍ന്നു വന്ന മറ്റൊരു പ്രവണത. വിതരണ ശൃംഖലകളെ സുരക്ഷിതമാക്കുന്നിതിനും സ്വാശ്രയരാകുന്നതിലും ഉള്ള പ്രാധാന്യത്തെ മഹാമാരിയും എടുത്തു കാട്ടുന്നുണ്ട്. തദ്ദേശീയമായി ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് അനുസൃതമായാണ് ഇവയെല്ലാം.

നിര്‍മാണ മേഖലയാണ് ഗോദ്‌റെജ് അപ്ലയന്‍സസിന്റെ പ്രധാന ശക്തികളിലൊന്ന്. തദ്ദേശീയമായുള്ള നിര്‍മാണം ശക്തമാക്കാന്‍ ബ്രാന്‍ഡ് വര്‍ഷങ്ങളായി സുസ്ഥിരമായ പ്രവര്‍ത്തനങ്ങളാണു നടത്തി വരുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി 1100 കോടി രൂപയാണ് ഈ മേഖലയിലെ ശേഷി വികസനത്തിനായി ബ്രാന്‍ഡ് നിക്ഷേപിച്ചിട്ടുള്ളത്. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, സാങ്കേതികവിദ്യ, മെയ്ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധത എന്നിവയ്ക്കായി ഇത്തരത്തിലുള്ള നിരവധി നീക്കങ്ങള്‍ നടത്തി. മഹാരാഷ്ട്രയിലെ ശിര്‍വാള്‍ ഫാക്ടറിയില്‍ പുതിയ എയര്‍ കണ്ടീഷണര്‍ നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം അടുത്തിടെയാണ് ബ്രാന്‍ഡ് നടത്തിയത്. ഗോദ്‌റെജ് ആന്റ് ബോയ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിയ്രിക ഹോല്‍കാര്‍, ഗോദ്‌റെജ് അപ്ലയന്‍സസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമല്‍ നന്തി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇതിന്റെ ഉദ്ഘാടനം.

ശിര്‍വാള്‍ ഫാക്ടറിയിലുള്ള പുതിയ എസി യൂണിറ്റ് 1.50 ലക്ഷം ചതുരശ്ര അടിയിലാണു തയ്യാറാക്കിയിട്ടുള്ളത്. 50 കോടി രൂപയുടെ മുതല്‍ മുടക്കും ഇവിടെ നിര്‍മാണ സാമഗ്രികള്‍ക്കായി നടത്തി. ശിര്‍വാളിലെ എയര്‍ കണ്ടീഷണര്‍ നിര്‍മാണ ശേഷിയില്‍ ഈ വര്‍ഷം നാലു ലക്ഷം യൂണിറ്റുകളുടെ വര്‍ധനവു കൈവരിക്കുവാന്‍ ഇതു സഹായിക്കും. 2025 ഓടെ മൊഹാളിയിലെ ഫാക്ടറിയില്‍ മറ്റൊരു നാലു ലക്ഷം യൂണിറ്റുകളുടെ വര്‍ധനവു കൂടി വരുത്തുംവിധം 50 കോടി രൂപയുടെ കൂടി നിക്ഷേപം നടത്തും. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ നിര്‍മാണങ്ങള്‍ക്ക് ഇവയെല്ലാം സഹായകമാകുകയും ചെയ്യും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story