കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല: പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് കളക്ടർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ സീരാം സാംബശിവ റാവു. കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ പട്ടിക പുറത്തുവിട്ട്…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ സീരാം സാംബശിവ റാവു. കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ പട്ടിക പുറത്തുവിട്ട്…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ സീരാം സാംബശിവ റാവു. കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ പട്ടിക പുറത്തുവിട്ട് കളക്ടർ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റിന് താഴെ കമന്റായാണ് കളക്ടർ ലോക്ഡൗൺ ഉണ്ടാകില്ലെന്ന് അറിയിച്ചത്.
‘കോഴിക്കോട് ജില്ലയിൽ നിലവിൽ ഞായറാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ദയവായി സഹകരിക്കുക.’ കളക്ടർ കമൻറിൽ കുറിച്ചു. ലോക്ഡൗൺ ഉണ്ടാകുമെന്ന രീതിയിൽ നിരവധി പ്രചാരണങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കളക്ടറുടെ ഔദ്യോഗിക സ്ഥിരീകരണം.
അതേസമയം ജില്ലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ടയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിധ ചടങ്ങുകളിലും ഒരേ സമയം പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി. ഹാളിനകത്ത് നടക്കുന്ന ചടങ്ങുകളിൽ പരമാവധി 50 പേർക്കും ഹാളിന് പുറത്ത് 100 പേർക്കുമാണ് പങ്കെടുക്കാൻ അനുമതിയുണ്ടാവുക.