കോഴിക്കോട്  ജില്ലയില്‍ വരും ദിവസങ്ങളില്‍ അതി ഗുരുതര കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് ജില്ല കളക്ടറുടെ മുന്നറിയിപ്പ്

കോഴിക്കോട് ജില്ലയില്‍ വരും ദിവസങ്ങളില്‍ അതി ഗുരുതര കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് ജില്ല കളക്ടറുടെ മുന്നറിയിപ്പ്

April 19, 2021 0 By Editor

കോഴിക്കോട്: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതി ഗുരുതര കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് ജില്ല കളക്ടറുടെ മുന്നറിയിപ്പ്. എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങാനും 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി.

ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം 2500 കടന്നതോടെയാണ് കൂടുതല്‍ ജാഗ്രത. പ്രധാനപ്പെട്ട ജില്ല – താലൂക്ക് ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങണം. ഇവിടങ്ങളില്‍ 15 ശതമാനം കിടക്കള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണം. കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രി വീണ്ടും സമ്ബൂര്‍ണ കൊവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22 ദശാശം ആയുയര്‍ന്നു. കോര്‍പറേഷന്‍ പരിധിയിലും രോഗ വ്യാപനം രൂക്ഷമാണ്. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ്‌ സോണുകളുടെ എണ്ണവും വര്‍ധിച്ചു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam