കോവിഡ് മരുന്നെന്ന പേരില്‍ ഉപ്പുവെള്ളവും ആന്‍റി ബയോട്ടിക്കും കുപ്പിയിലാക്കി വിറ്റ നഴ്സ് അറസ്റ്റില്‍
ബംഗളൂരു: വ്യാജ കോവിഡ് മരുന്ന് കരിഞ്ചന്തയില്‍ വില്‍പന നടത്തിയ നഴ്സ് മൈസൂരുവില്‍ അറസ്റ്റില്‍. ഗിരിഷ് എന്നയാളാണ് പിടിയിലായത്. റെംഡിസിവിര്‍ മരുന്നിന്‍റെ വിവിധ കമ്ബനികളുടെ ഒഴിഞ്ഞ കുപ്പികളില്‍ ഉപ്പുവെള്ളവും…
ബംഗളൂരു: വ്യാജ കോവിഡ് മരുന്ന് കരിഞ്ചന്തയില്‍ വില്‍പന നടത്തിയ നഴ്സ് മൈസൂരുവില്‍ അറസ്റ്റില്‍. ഗിരിഷ് എന്നയാളാണ് പിടിയിലായത്. റെംഡിസിവിര്‍ മരുന്നിന്‍റെ വിവിധ കമ്ബനികളുടെ ഒഴിഞ്ഞ കുപ്പികളില്‍ ഉപ്പുവെള്ളവും…
ബംഗളൂരു: വ്യാജ കോവിഡ് മരുന്ന് കരിഞ്ചന്തയില്‍ വില്‍പന നടത്തിയ നഴ്സ് മൈസൂരുവില്‍ അറസ്റ്റില്‍. ഗിരിഷ് എന്നയാളാണ് പിടിയിലായത്. റെംഡിസിവിര്‍ മരുന്നിന്‍റെ വിവിധ കമ്ബനികളുടെ ഒഴിഞ്ഞ കുപ്പികളില്‍ ഉപ്പുവെള്ളവും ആന്‍റി ബയോട്ടിക്കും നിറച്ച് കോവിഡ് വാക്സിനെന്ന പേരില്‍ വില്‍പന നടത്തുകയായിരുന്നു. വ്യാജ മരുന്ന് വില്‍പനയില്‍ പങ്കാളികളായ ഇയാളുടെ കൂട്ടാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2020 മുതല്‍തന്നെ ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തി വരുന്നുണ്ട്.
ഗുരുതരമായ രോഗബാധിതരായ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന റെംഡിസിവിറിന് രാജ്യത്ത് കനത്ത ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യത്തെ ഗിരീഷ് മുതലാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗിരീഷ് തനിക്ക് അടുപ്പമുള്ളവരുടെ സഹായത്തോടെ റെംഡിസിവിര്‍ മരുന്നുകളുടെ ഒഴിഞ്ഞ കുപ്പികള്‍ ശേഖരിച്ചു. ഇതില്‍ സെഫ്ട്രിയാക്സോണോ (ആന്റിബയോട്ടിക് മരുന്ന്) സലൈന്‍ ലായനിയോ നിറച്ചു. വീണ്ടും പാക്കേജിങ് നടത്തിയ ശേഷം പ്രശാന്ത്, മഞ്ജുനാഥ് എന്നി രണ്ട് മെഡിക്കല്‍ റെപ്രസെന്റേറ്റീവുകളുടെ സഹായത്തോടെയാണ് വില്‍പന നടത്തിയതെന്ന് മൈസൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത വ്യക്തമാക്കി.
റെംഡിസിവിറിന്റെ ലഭ്യത കുറഞ്ഞതോട് ഇതിന്റെ കരിഞ്ചന്തയിലെ വില്‍പ്പന വര്‍ദ്ധിച്ചിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുകയാണ്. ഈ അന്വേഷണത്തിലാണ് ഗിരീഷിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. പിടിലാകുന്നതിനിടെ ഇയാളും സംഘവും 900 ഡോസ് റെംഡിസിവിര്‍ വിറ്റതായും പൊലീസ് കണ്ടെത്തി.