ജീവിച്ചിരിക്കുന്ന സുമിത്രാ മഹാജന് ആദരാജ്ഞലികള്‍ നേര്‍ന്ന് ശശി തരൂര്‍ ; ഒടുവിൽ ട്വീറ്റ് പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞ് എംപി

ന്യൂഡല്‍ഹി : മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മരണപ്പെട്ടുവെന്ന് ട്വിറ്റ് ചെയ്ത് ശശി തരൂര്‍ എംപി. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് സമൂഹമാദ്ധ്യങ്ങളില്‍ കമന്റുകള്‍…

ന്യൂഡല്‍ഹി : മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മരണപ്പെട്ടുവെന്ന് ട്വിറ്റ് ചെയ്ത് ശശി തരൂര്‍ എംപി. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് സമൂഹമാദ്ധ്യങ്ങളില്‍ കമന്റുകള്‍ നിറഞ്ഞതോടെ എംപി ട്വീറ്റ് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് വിശദീകരണവുമായാണ് അദ്ദേഹം രംഗത്തെത്തയത്.

കൃത്യമായ വിവരം അറിഞ്ഞതില്‍ സന്തോഷമുണ്ട്. വിശ്വസനീയം എന്ന് കരുതാവുന്ന ഇടത്ത് നിന്നാണ് തനിക്ക് വാര്‍ത്ത ലഭിച്ചതെന്നും മുന്‍ ട്വീറ്റ് പിന്‍വലിക്കുന്നതില്‍ സന്തോഷമേ ഉള്ളുവെന്നും ശശി തരൂര്‍ പറഞ്ഞു. ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കുറിച്ചു.

സുമിത്രാ മഹാജന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നറിയിച്ച്‌ ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയയും രംഗത്തെത്തി. കൊറോണ ബാധിതയായിരുന്ന സുമിത്രാ മഹാജന്‍ രോഗമുക്തി നേടിയെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അവര്‍ നിരീക്ഷണത്തിലാണെന്നും വിജയ്‌വര്‍ഗീയ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കൈലാഷ് വിജയ് വര്‍ഗീയയ്ക്ക് നന്ദിയറിയിച്ച്‌ ശശി തരൂര്‍ സുമിത്രാ മഹാജന് ആശംസകള്‍ നേരുകയായിരുന്നു.

എന്നാല്‍ തന്റെ മരണം പ്രഖ്യാപിക്കാന്‍ എന്ത് അടിയന്തര സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നതെന്നാണ് സുമിത്ര മഹാജന്‍ ശശി തരൂരിനോട് പ്രതികരിച്ചത്. കുറഞ്ഞ പക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കാമായിരുന്നു. തരൂരിന് തന്റെ കുടുംബം മറുപടി നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story