ഇന്ത്യയിൽ ആദ്യമായി കോൾഡ് വാട്ടർ ഐസ്ക്രീം മിക്സുമായി ചോസൻ ഫുഡ്സ്

ഇന്ത്യയിൽ ആദ്യമായി കോൾഡ് വാട്ടർ ഐസ്ക്രീം മിക്സുമായി ചോസൻ ഫുഡ്സ്

April 25, 2021 2 By Editor

കോഴിക്കോട് : പാൽ ഉപയോഗിക്കാതെ തണുത്ത വെള്ളത്തിൽ വളരെയെളുപ്പം രുചികരമായ ഐസ്ക്രീം തയ്യാറാക്കുന്നതിനുള്ള കോൾഡ് വാട്ടർ ഐസ്ക്രീം മിക് സ് വിപണിയിലെത്തുന്നു. കേരളത്തിലെ പ്രമുഖ ഭക്ഷ്യാത്പന്ന നിർമ്മാതാക്കളായ ചോസർ ഫുഡ്സ് ആണ് ഇന്ത്യയിൽ ആദ്യമായി ഗാർഹിക ഉപയോഗത്തിന് വേണ്ടി തണുത്ത വെള്ളത്തിൽ കേവലം അഞ്ചു മിനിട്ട് കൊണ്ട് ഐസ്ക്രീം തയ്യാറാക്കുന്നതിനുള്ള ഐസ്ക്രീം മിക്സ് വിപണിയിലെത്തിക്കുന്നത്. വാനില, ചോക്കലേറ്റ്, സ് ട്രോബറി, ബട്ടർസ്കോച്ച്, മാംഗോ എന്നീ അഞ്ചു രുചികളിൽ കോൾഡ് വാട്ടർ ഐസ്ക്രീം മിക്സ് ലഭ്യമാകും.

കേവലം 80 രൂപ വിലയുള്ള 85 ഗ്രാം അടങ്ങിയ പാക്കിൽ നിന്ന് 500 മില്ലി ഗ്രാം വരെ ഐസ്ക്രീം നിർമ്മിക്കാം. ഒരു പാക്കറ്റ് ഐസ്ക്രീം മിക്സ് 150 മില്ലി ഗ്രാം തണുത്ത വെള്ളത്തിൽ ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് മൂന്ന് മിനിട്ട് നേരം ബീറ്റ് ചെയ്ത ശേ ഷം ഏഴ് മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ചാൽ സ്വാദിഷ്ഠമായ ഐസ്ക്രീം റെഡി യാകും. കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഡൽഹി തുടങ്ങി യ സംസ്ഥാനങ്ങളിലെ പ്രധാന വിപണികളിലെല്ലാം കോൾഡ് വാട്ടർ ഐസ്ക്രീം മി ക്സ് എത്തിക്കാനാണ് ചോസൻ ഫുഡ്സ് തീരുമാനിച്ചിട്ടുള്ളത്.

കമ്പനിയുടെ പുതിയ ഉത്പന്നമായ കോൾഡ് വാട്ടർ ഐസ്ക്രീം മിക്സ് നല്ല രു ചിയോടെ എളുപ്പത്തിൽ ഐസ്ക്രീം തയ്യാറാക്കാൻ ഉതകുന്നതാണെന്ന് ചോസൻ ഫുഡ്സ് ഡയറക്ടർ അംജത് ഹുസൈൻ പറഞ്ഞു.
നിലവിൽ വിപണിയിൽ ലഭിക്കുന്ന പ്രമുഖ ബ്രാന്റുകളിലുള്ള ഐസ്ക്രീമുകളുടെ രുചിയോട് കിടപിടിക്കുന്നതായി രിക്കും കോൾഡ് വാട്ടർ ഐസ്ക്രീം എളുപ്പത്തിൽ തയ്യാറാക്കി ഫ്രീസറിൽ സൂക്ഷി ച്ചാൽ ഏത് സമയത്തും വീട്ടിലുള്ളവർക്കും അതിഥികൾക്കുമെല്ലാം സ്വാദിഷ്ഠമായ ഐസ്ക്രീമിന്റെ രുചി നുണയാനാകും. ചോസൻ ഫുഡ്സിന്റെ റിസർച്ച് ആന്റ് ഡെവ ലപ്പ്മെന്റ് വിഭാഗം നിരവധി പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് കോൾഡ് വാട്ടർ ഐസ്ക്രീം മിക്സ് തനതായി രൂപപ്പെടുത്തിയിട്ടുള്ളതെന്ന് അംജത് ഹുസൈൻ പറഞ്ഞു.