
കെ.ആര്‍ ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്
April 25, 2021തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. ശരീരത്തില്‍ അണുബാധയേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ഇപ്പോള്‍ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിലുള്ളത്.
1957ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് കെ.ആര്‍.ഗൗരിയമ്മ. 57 ലെ ആദ്യ മന്ത്രിസഭയില്‍ അംഗമായവരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും കൂടിയാണവര്‍.