സർക്കാർ ആശുപത്രികളിൽ 551 ഓക്‌സിജൻ പ്ലാന്റുകൾ നിർമ്മിക്കാൻ ഉത്തരവിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്താനായി കൂടുതൽ ഓക്‌സിൻ പ്ലാന്റുകൾ നിർമ്മിക്കാൻ ഉത്തരവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ ആശുപത്രികളിൽ  551 ഓക്‌സിജൻ പ്ലാന്റുകൾ…

ന്യൂഡൽഹി : രാജ്യത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്താനായി കൂടുതൽ ഓക്‌സിൻ പ്ലാന്റുകൾ നിർമ്മിക്കാൻ ഉത്തരവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ ആശുപത്രികളിൽ 551 ഓക്‌സിജൻ പ്ലാന്റുകൾ നിർമ്മിക്കാനാണ് തീരുമാനം. ഇതിനായുള്ള ധനസഹായം പിഎം കെയർ ഫണ്ടിൽ നിന്നും നൽകും. ആരോഗ്യ, കുടുബക്ഷേമ മന്ത്രാലയം വഴിയാണ് സംഭരണം നടത്തുക.

സർക്കാർ ആശുപത്രികളിൽ പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ(പിഎസ്എ) മെഡിക്കൽ ഓക്‌സിജൻ ജനറേഷൻ പ്ലാന്റുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ ആരംഭിക്കാൻ പ്രധാനമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി. ഇത് എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും അദ്ദേഹം നിർദ്ദേശിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികളിലാകും പ്ലാൻുകൾ നിർമ്മിക്കുക. ഇതിലൂടെ അതത് ആശുപത്രികൾക്ക് ആവശ്യമായ ഓക്‌സിൻ നിർമ്മിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story