ഓസ്കർ; ചരിത്രം കുറിച്ച് ക്ലോയ് ഷാവോ; മികച്ച നടന്‍ ആന്റണി ഹോപ്കിന്‍സ്, നൊമാഡ്‌ലാന്‍ഡിന് മൂന്ന് പുരസ്കാരങ്ങള്‍
ലൊസാഞ്ചലസ്: ഓസ്കറിൽ പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ക്ലോയി ഷാവോ. മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരമാണ് ക്ലോയി ഷാവോ സ്വന്തമാക്കിയത്. നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധാനത്തിനുള്ള ഓസ്കർ പുരസ്‌കാരം ഒരു വനിതയ്ക്ക് ലഭിക്കുന്നത്,. മാത്രമല്ല പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയുമാണ് ക്ലോയി ഷാവോ.
ഡാനിയല്‍ കലൂയയ്ക് മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. ജൂഡസ് ആന്‍ഡ് ദി ബ്ലാക് മെസായ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഡാനിഷ് ചിത്രം അനതര്‍ റൗണ്ടാണ് മികച്ച രാജ്യാന്തര സിനിമ. മികച്ച മേക്കപ്, വസ്ത്രാലങ്കാരം വിഭാഗത്തിലെ പുരസ്‌കാരം മ റെയ്‌നീസ് ബ്ലാക് ബോട്ടം സ്വന്തമാക്കി. എമറാള്‍ഡ് ഫെന്നലിലാണ് മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍. ചിത്രം പ്രോമിസിങ് യങ് വുമണ്‍.
മികച്ച സംവിധാനം: ക്ലോയ് ഷാവോ (ചിത്രം: നൊമാഡ്!ലാന്‍ഡ്). മികച്ച വിദേശഭാഷ ചിത്രം: അനദര്‍ റൗണ്ട്. മികച്ച സഹനടന്‍: ഡാനിയല്‍ കലൂയ (ചിത്രം: ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ). മികച്ച തിരക്കഥ: എമെറാള്‍ ഫെന്നെല്‍ (ചിത്രം: പ്രോമിസിങ് യങ് വുമന്‍). മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്‌ലോറിയന്‍ സെല്ലെര്‍ (ചിത്രം: ദ് ഫാദര്‍). മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്: സെര്‍ജിയോ ലോപെസ്, മിയ നീല്‍, ജമിക വില്‍സണ്‍ (ചിത്രം: മാ റെയ്‌നി ബ്ലാക് ബോട്ടം). കോസ്റ്റ്യൂം ഡിസൈന്‍: ആന്‍ റോത്ത് (ചിത്രം: മാ റെയ്‌നിസ് ബ്ലാക് ബോട്ടം). മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ടു ഡിസ്റ്റന്റ് സ്‌ട്രേഞ്ചേര്‍സ്