10 രൂപയ്ക്ക് എന്‍95 മാസ്‌കും രണ്ട് രൂപയ്ക്ക് സര്‍ജിക്കല്‍ മാസ്‌കും നല്‍കുന്ന സാധാരണക്കാരുടെ ആശ്രയ കേന്ദ്രം പൂട്ടിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ; സ്റ്റോർ പൂട്ടിച്ചത് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് വേണ്ടിയോ ! " പ്രതിഷേധം ഉയരുന്നു

EVENING KERALA NEWS തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് വളപ്പിലുള്ള എസ്‌എടി താല്‍ക്കാലിക മരുന്ന് വിതരണ കേന്ദ്രം കോര്‍പറേഷന്‍ മേയര്‍ നേരിട്ടെത്തി പൂട്ടിച്ചു. തിരുവനന്തപുരത്ത് ഏറ്റവും വിലകുറച്ച്‌ മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും വില്‍ക്കുന്ന സ്ഥലമാണ് എസ്‌എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് N95 മാസ്കും, രണ്ട് രൂപയ്ക്ക് സര്‍ജിക്കല്‍ മാസ്കും അടക്കം ലഭിച്ചിരുന്ന സ്ഥലമാണിത്. കോര്‍പറേഷന്‍ വിശ്രമകേന്ദ്രത്തിനായി എസ്‌എടി ആശുപത്രിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍, താല്‍ക്കാലികമായി മരുന്ന് വിതരണ കേന്ദ്രം പ്രവര്‍ത്തിച്ചതിനാണ് മേയറുടെ നടപടി.

കോര്‍പറേഷന്‍ നിര്‍മ്മിച്ച്‌ നല്‍കിയ കെട്ടിടമാണെങ്കിലും അതിന്റെ ഉപയോഗം തീരുമാനിക്കേണ്ടത് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരാണ്. ഡ്രഗ് ഹൗസ് കെട്ടിടം നിര്‍മ്മാണത്തിലിരിക്കുന്നതിനാല്‍ സൂപ്രണ്ട് ഡോക്ടര്‍ സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡ്രഗ് ഹൗസിന്റെ പ്രവര്‍ത്തനം വിശ്രമകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കോവിഡ് കൂടിയാല്‍ കൂടുതല്‍ കിടക്കള്‍ ഇവിടെ ഇടാന്‍ അടക്കം പദ്ധതിയുണ്ടായിരിന്നു. സൂപ്രണ്ട് പറയുന്നത് പോലും കേള്‍ക്കാതെയായിരുന്നു കോര്‍പറേഷന്‍ മേയറുടെ പ്രവര്‍ത്തനം.

പൂട്ടി പോയത് സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ്. എന്‍95 മാസ്‌കിന് പുറത്ത് മെഡിക്കല്‍ സ്‌റ്റോറുകളില്‍ 50 രൂപ മുതല്‍ വിലയുണ്ട്. ഇതാണ് മെഡിക്കല്‍ കോളേജില്‍ പത്ത് രൂപയ്ക്ക് കൊടുക്കുന്നത്. ഇതിനൊപ്പമാണ് മരുന്നുകളുടെ വിലക്കുറവ്. ഇതുകൊണ്ട് തന്നെ ജില്ലയിലെ മെഡിക്കല്‍ സ്റ്റോറുകള്‍ എല്ലാം ഈ സംവിധാനത്തിന് എതിരാണ്. ഇതും മേയറുടെ ഇടപെടലിന് കാരണമായെന്നാണ് വിലയിരുത്തല്‍.
മെഡിക്കല്‍ കോളേജ് കൗണ്‍സിലറാണ് ഡി ആര്‍ അനില്‍. ഈ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട സിപിഎം നേതാവ്. അനിലിന്റെ കീഴിലെ സഹകരണ പ്രസ്ഥാനവും മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് മരുന്ന് കച്ചവടവും മറ്റും നടത്തുന്നുണ്ട്. ഇതിനെ സഹായിക്കാനാണ് മേയറുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഒരു പ്രവൃത്തി നടന്നതെന്ന് ജനങ്ങൾ ആരോപണം ഉയർത്തുന്നത്.

ആശുപത്രി സൂപ്രണ്ട് അടക്കം അംഗങ്ങളായ സൊസൈറ്റിയാണ് എസ്‌എടി ഡ്രഗ് ഹൗസ് നടത്തുന്നത്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളുടെ ചൂഷണത്തില്‍ നിന്ന് രോഗികള്‍ക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രഗ് ഹൗസ് തുടങ്ങിയത്. മറ്റ് എവിടെയും കിട്ടുന്നതിനെക്കാള്‍ വിലക്കുറവില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഇവിടെ ലഭിക്കാറുമുണ്ട്. അതിനാല്‍ തന്നെ എപ്പോഴും അവശ്യക്കാരുടെ വന്‍ തിരക്കാണ് ഇവിടെ.
തങ്ങള്‍ക്ക് നടത്തിപ്പ് ചുമതല ഉള്ള കെട്ടിടം മരുന്ന് വിതരണത്തിനായി സൊസൈറ്റിയ്ക്ക് നല്‍കില്ലെന്നും, വിശ്രമ കേന്ദ്രത്തിന് അനുവദിച്ചാല്‍ അതിന് തന്നെ അത് ഉപയോഗിക്കണമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. അത്തരത്തില്‍ സൂപ്രണ്ടിനോട് പറഞ്ഞിട്ടും നടക്കാത്തതിനാലാണ് പൂട്ടി താക്കോല്‍ എടുത്തതെന്നും മേയര്‍ വിശദീകരിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story