കേരളത്തില്‍ തുടര്‍ഭരണമോ അതോ ഭരണമാറ്റമോ? ഫലമറിയാന്‍ ഇനി മിനിറ്റുകൾ  മാത്രം; തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

കേരളത്തില്‍ തുടര്‍ഭരണമോ അതോ ഭരണമാറ്റമോ? ഫലമറിയാന്‍ ഇനി മിനിറ്റുകൾ മാത്രം; തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

May 2, 2021 0 By Editor

അടുത്ത അഞ്ചു വര്‍ഷം കേരളം ഭരിക്കാന്‍ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് ഇന്നറിയ. കേരളത്തെ കൂടാതെ തമിഴ്‌നാട്. പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ഫലം ഇന്ന് പുറത്ത് വരും. രാവിലെ എട്ടരേയാടെ സൂചനകള്‍ ലഭ്യമാകും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. തപാല്‍വോട്ടുകള്‍ എട്ടിനും വോട്ടിങ് യന്ത്രത്തിലേത് എട്ടരയ്ക്കും എണ്ണിത്തുടങ്ങും.

തുടര്‍ഭരണം ഉണ്ടായാല്‍ അത് കേരള ചരിത്രത്തില്‍ പുതിയ അധ്യായമാകും. പിണറായി വിജയന്‍ കൂടുതല്‍ കരുത്തനായി അധികാരത്തിലെത്തും. മറുവശത്ത് പിണറായി ഭരണം അവസാനിപ്പിക്കാന്‍ ചെന്നിത്തലയ്ക്ക് സാധിക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. 957 സ്ഥാനാര്‍ത്ഥികളാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 40,771 ബൂത്തുകള്‍ രണ്ട് കോടിയിലധികം വോട്ടുകള്‍ പോള്‍ ചെയ്തു. കഴിഞ്ഞതവണ ട്രെന്‍ഡ് എന്ന സോഫ്റ്റ്‌വയറായിരുന്നുവെങ്കിലും ഇത്തവണ അതില്ല. പകരമുള്ള സോഫ്റ്റ്‌വയര്‍ വഴി വിവരം നല്‍കുമെന്നാണ് കമ്മീഷന്റെ വിശദീകരണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇന്ന് രാവിലെ അണുവിമുക്തമാക്കിയിരുന്നു.