കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങാവാൻ 300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സ്

കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങാവാൻ 300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സ്

May 4, 2021 0 By Editor

ദോഹ: കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങാന്‍ 300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്നു വിമാനങ്ങള്‍ ഇന്ത്യയിലേക്ക്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി മുംബൈ, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ പോയത് . പിപിഇ കിറ്റുകള്‍, ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും വ്യക്തികളും കമ്പനികളും സംഭാവന ചെയ്ത ധനസഹായവും ഉള്‍പ്പെടെയാണ് ദോഹയില്‍ നിന്ന് പുറപ്പെട്ടത്. 100 ടണ്‍ വീതമാണ് മൂന്നു നഗരങ്ങളിലേക്ക് എത്തിക്കുക. ഖത്തര്‍ എയര്‍വേയ്‌സിന്റെ ‘വി കെയര്‍’ പദ്ധതിക്ക് കീഴിലാണ് ഇന്ത്യയിലേക്ക് സൗജന്യമായി സഹായവസ്തുക്കള്‍ എത്തിക്കുന്നത്.