ഫ്രാൻസിൽ വീണ്ടും മതതീവ്രവാദികളുടെ വേരോട്ടം; നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളികളുടെ ചുവരിൽ പാക് പതാകകൾ വരച്ചു ചേർത്തു

പാരീസ് : ഫ്രാൻസിൽ വീണ്ടും മതതീവ്രവാദികളുടെ വേരോട്ടം . നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളികളുടെ ചുവരിൽ പാക് പതാകകൾ വരച്ചു ചേർത്തു . തെക്കൻ ഫ്രാൻസിലെ ഫാബ്രിഗ്യൂസിൽ പെട്ട പള്ളിയിലാണ് പാക് പതാക വരച്ചു ചേർത്തത് . ഈസ്റ്റ് ഹെറാൾട്ട് ജനപ്രതിനിധി ഗിൽ‌ബെർട്ട് കോളാർഡാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് .

തിങ്കളാഴ്ച വൈകുന്നേരമാണ് പാക് പതാക ശ്രദ്ധയിൽപ്പെടുന്നത് . അടുത്ത ദിവസം ഉച്ചയോടെ തന്നെ മറ്റ് അധികാരികളെ വിവരം അറിയിച്ച് പോലീസിൽ പരാതി നൽകി ‘ – മേയർ ജാക്ക് മാർട്ടിനിയർ പറഞ്ഞു. “സാമുവൽ പാറ്റിയുടെ കൊലപാതകത്തിനു ശേഷം ഇസ്ലാമിക ഭീകരതയ്ക്കെതിരെ ശക്തമായ നയം സ്വീകരിക്കുന്ന ഫ്രാൻസിനോടും , മാക്രോൺ സർക്കാരിനോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇത് കാണുന്നതെന്നും ജാക്ക് മാർട്ടിനിയർ പറഞ്ഞു. നഗരകേന്ദ്രത്തിൽ നിന്ന് അകന്ന് , വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടമാണിത്. അത്തരം സ്ഥലത്ത് ഇത് ചെയ്തത് ഒരു സൂചനയാണെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസിലെ തീവ്ര ഇസ്ലാമിന്റെ ശക്തമായ വേരോട്ടത്തെയാണ് ഇത് കാട്ടുന്നതെന്നും റിപ്പോർട്ടുകളുണ്ട് . തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ശക്തമായ നീക്കങ്ങൾ നടത്തുന്ന മാക്രോൺ സർക്കാരിന് മുന്നിൽ സ്വന്തം രാജ്യത്തിന്റെ ശക്തി പ്രകടിപ്പിക്കാൻ പാക് മുസ്ലീങ്ങൾ ശ്രമിക്കുന്നതാണെന്നും ആരോപണമുയരുന്നുണ്ട്.ഫാബ്രിഗസിന്റെ ഇടപെടലിനെ തുടർന്ന് പള്ളിയിൽ വരച്ച പാക് പതാകകൾ പൂർണ്ണമായും നീക്കം ചെയ്തു . അടുത്ത കാലത്തായി യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്ലാമികവത്ക്കരണം ശക്തമാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പാകിസ്താൻ, പലസ്തീൻ, ലെബനൻ, സിറിയ, ജോർദാൻ, യെമൻ, ഇറാഖ്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ബ്രിട്ടൻ ഉൾപ്പെടെ നിരവധി പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട് . എന്നാൽ ഇവരിൽ മതതീവ്രവാദികൾ തങ്ങൾ വസിക്കുന്ന ഇടങ്ങളെ ‘ശരീഅത്ത് സോൺ’ ആയി തന്നെ പ്രഖ്യാപിക്കുകയാണ് .ബ്രിട്ടനിൽ മുസ്ലീം കുടിയേറ്റക്കാർ ഇതര മതസ്ഥരോട് അസഹിഷ്ണുതയോടെയാണ് പെരുമാറുന്നതെന്നും റിപ്പോർട്ടുകളുണ്ട് .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story