പെട്രോള്‍‍ പമ്പുകളിൽ വിൽപ്പന കുറയുന്നു ; അടച്ചിട്ടേക്കും !

കൊല്ലം: മിനി ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പെട്രോള്‍ പമ്പുകളിൽ നിലവിലുണ്ടായിരുന്ന വില്‍പ്പനയുടെ തോത് രണ്ട് ശതമാനമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ പമ്പു അടച്ചിടുന്നതാണ് ലാഭകരമെന്ന് കൊല്ലം ജില്ലാ…

കൊല്ലം: മിനി ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പെട്രോള്‍ പമ്പുകളിൽ നിലവിലുണ്ടായിരുന്ന വില്‍പ്പനയുടെ തോത് രണ്ട് ശതമാനമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ പമ്പു അടച്ചിടുന്നതാണ് ലാഭകരമെന്ന് കൊല്ലം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍. എട്ടു മുതല്‍ ഇരുപത് ജീവനക്കാര്‍ വരെ നിലവില്‍ ഓരോ പമ്പി ലുമുണ്ട്. നിലവിലുള്ള വിറ്റുവരവിലെ ലാഭം ജീവനക്കാര്‍ക്ക്ശംബളം നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.കറണ്ട് ചാര്‍ജും ബാങ്ക് ഓവര്‍ഡ്രാഫ്റ്റിന്റെ പലിശയും ഇതിന് പുറമേ അവശ്യ സര്‍വ്വീസ് എന്ന പേരില്‍ പമ്പു തുറക്കാന്‍ നിര്‍ബന്ധിതരായ ഡീലര്‍മാര്‍ ദിവസം കഴിയുന്തോറും വന്‍ ബാധ്യതയിലേക്ക് കൂപ്പുകുത്തുകയാണ്.

പമ്പു ഉടമകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ജില്ലാ ഭരണകൂടം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി അവലോകന യോഗം നടത്തി. ജില്ലയില്‍ ഇത്തരത്തില്‍ അവലോകന യോഗം ചേര്‍ന്ന് പമ്പ് ഉടമകളുടെ ആവലാതികള്‍ കേള്‍ക്കാത്ത കൊല്ലം എഡിഎം അടക്കമുള്ളവരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മൈതാനം വിജയന്‍ സെക്രട്ടറി സഫ അഷറഫ് എന്നിവര്‍ അറിയിച്ചു. അടിയന്തിരമായി ഇതിന് പരിഹാരമുണ്ടായില്ലങ്കില്‍ അനിശ്ചിതകാലത്തേക്ക് ജില്ലയിലെ പെട്രോള്‍ പമ്പ് കള്‍ അടച്ചിടാനും സീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story