മകന് കോവിഡ് ബാധിച്ചു , അമ്മയുടെ സംസ്കാരം മുടങ്ങി; അന്ത്യകർമങ്ങള്‍ചെയ്ത് ഡോക്ടർ

A doctor in Delhi helped in cremating a dead body of Covid patient. The patient had died in Sardar Vallabh…

A doctor in Delhi helped in cremating a dead body of Covid patient. The patient had died in Sardar Vallabh Bhai Covid care centre. Dr Varun Garg of Hindu Rao hospital urged people to help each other during these tough times. "I learnt that a lady aged 75 had died in Sardar Vallabh Bhai Patel hospital. Her son was also admitted there and nobody came forward for her cremation. So I stepped forward and we took authority letter from her son for cremation. My message is that the doctors can also help people outside hospitals. We should come forward and help people whenever we get a chance. I urge everyone to help each other; people are the only medicine. Situation is grave; people should come forward to help each other. All precautions should be taken & we should not forget humanity," Garg said.

വിശ്രമമില്ലാതെ ജനങ്ങളുടെ ജീവന്‍ കാത്തുരക്ഷിക്കാനുളള ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ് രാജ്യത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡ് ബാധിച്ച് മരിച്ച 78-കാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഡല്‍ഹിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ ഡോക്ടറായ വരുണ്‍ ഗാര്‍ഗ്. സ്ത്രീയുടെ മകനും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാലാണ് അന്ത്യകര്‍മം നിര്‍വഹിക്കാന്‍ ഡോക്ടര്‍ തയ്യാറായത്.

'ബുധനാഴ്ച വൈകീട്ടാണ് എനിക്ക് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടറുടെ ഫോണ്‍കോള്‍ വരുന്നത്. കോവിഡ് ബാധിച്ച് ഒരു സ്ത്രീ മരിച്ചുവെന്നും സ്ത്രീയുടെ മകന്‍ കോവിഡ് പോസിറ്റിവ് ആയതിനാല്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആരുമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അവരുടെ അടുത്ത ബന്ധുക്കളെയും അയല്‍ക്കാരേയും ബന്ധപ്പെടാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ വ്യാഴാഴ്ച ആയിട്ടും ആരും എത്തിയില്ല. തുടര്‍ന്നാണ് കുടുംബത്തെ സഹായിക്കണമെന്ന് ഞാന്‍ തീരുമാനിക്കുന്നത്. അതിനായി അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ഞാന്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്നുളള മകന്റെ സമ്മതപത്രം വാങ്ങിവരണമെന്ന് ഡോക്ടര്‍ സുഹൃത്തിനോട് ഞാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് മകന്‍ എഴുതിത്തന്നു. തുടര്‍ന്ന് ഡോക്ടര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ സ്ത്രീയുടെ മൃതദേഹം നിഗംബോധ് ഘട്ടില്‍ കൊണ്ടുവന്നു. അവരുടെ മതവിശ്വാസപ്രകാരമുളള എല്ലാ അന്ത്യകര്‍മങ്ങളും പൂര്‍ത്തിയാക്കി ഞാന്‍ ചിതയ്ക്ക് തീകൊളുത്തി. ' ഡോക്ടര്‍ വരുണ്‍ ഗാര്‍ഗ് പറയുന്നു. ഇവരുടെ ചിതാഭസ്മം ശ്മശാനത്തിലുളള ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് മുക്തനായ ശേഷം മകന് ചിതാഭസ്മം നിമജ്ജനം ചെയ്ത് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാം.

2015-മുതല്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആശുപത്രിയില്‍ ജോലിചെയ്തുവരികയാണ് ഡോ. വരുണ്‍. കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് ചികിത്സാമേഖലയിലാണ് സേവമനുഷ്ഠിക്കുന്നത്. ഇതിനിടയില്‍ കോവിഡ് ബാധിതനായ ഡോക്ടറും കുടുംബവും കഴിഞ്ഞ ആഴ്ചയാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story