അതീവ ജാഗ്രത; ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ന്  ഭൂമിയില്‍ പതിച്ചേക്കും ” അതിവേഗതയില്‍ കുതിക്കുന്ന അവശിഷ്ടങ്ങള്‍ എവിടെ വേണമെങ്കിലും വീഴുമെന്ന ഭയം ശക്തം

അതീവ ജാഗ്രത; ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ന് ഭൂമിയില്‍ പതിച്ചേക്കും ” അതിവേഗതയില്‍ കുതിക്കുന്ന അവശിഷ്ടങ്ങള്‍ എവിടെ വേണമെങ്കിലും വീഴുമെന്ന ഭയം ശക്തം

May 9, 2021 0 By Editor

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഇന്ന് എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ പതിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചൈന കഴിഞ്ഞ മാസം വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് വഴിയൊരുക്കുന്നത്. ഇന്ന് ഇംഗ്ലണ്ടിലെ സമയം പുലര്‍ച്ച രണ്ടു മണിക്കും നാലുമണിക്കും ഇടയില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്ര ലോകത്തന്റെ പുതിയ വിലയിരുത്തലുകള്‍. അതായത് ഇന്ത്യന്‍ സമയം എട്ടു മണിയോടെ റോക്കറ്റ് നിലംപതിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനൊന്നും ആര്‍ക്കും സ്ഥിരീകരണം നല്‍കാനും കഴിയുന്നില്ല.

സ്‌പെയിന്‍, ഇസ്രയേല്‍, ആസ്‌ട്രേലിയ, ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളില്‍ അവശിഷ്ടം വീഴാന്‍ സാധ്യത ഏറെയാണ്. ഈ രാജ്യങ്ങളില്‍ എല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 18,000 മീറ്റര്‍ വേഗതയിലാണ് അവശിഷ്ടങ്ങളുടെ സഞ്ചാര വേഗത. ഇതും ആശങ്ക കൂട്ടുന്നു. സമുദ്രത്തില്‍ വീഴാതെ ഭൂമിയില്‍ അവശിഷ്ടമെത്തിയാല്‍ വലിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. ഭൗമാന്തരീക്ഷവുമായി റോക്കറ്റ് കൂട്ടിമുട്ടുക ന്യൂസിലണ്ടിന്റെ ആകാശ പരിധിയിലാകുമെന്നും പ്രവചനമുണ്ട്.എവിടെയാണ് ഇത് കൃത്യമായി പതിക്കുകയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് യു.എസ്. പ്രതിരോധ മന്ത്രാലയം പറയുന്നത്.