Begin typing your search above and press return to search.
ചൈനീസ് റോക്കറ്റ് ഭൂമിയില്‍ വീണുവെന്ന് റിപ്പോര്‍ട്ട്; പതിച്ചത് ഇന്ത്യന്‍ മഹാസുമദ്രത്തില്‍ !
ബിയജിംഗ്: ലോകം ആശങ്കയോടെ ഉറ്റുനോക്കിയ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ വീണുവെന്ന് റിപ്പോര്‍ട്ട്.അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് 'ലോങ് മാര്‍ച്ച് 5 ബി' ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ മാലദ്വീപിന്‍റെ അടുത്ത് വീണുവെന്ന് അനുമാനം. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നേരത്തെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്.അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്.ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം ഭൂമിയില്‍ പതിച്ചെന്നാണ് സൂചന.
Next Story