Begin typing your search above and press return to search.
മദ്യവിൽപനശാലകൾ അടച്ചതോടെ സജീവമായി വ്യാജവാറ്റു സംഘങ്ങൾ; കോഴിക്കോട്ട് 2 ദിവസം കൊണ്ട് പിടിച്ചെടുത്തത് 2695 ലിറ്റർ വാഷ്
മദ്യവിൽപനശാലകൾ അടച്ചതോടെ സജീവമായി വ്യാജവാറ്റു സംഘങ്ങൾ. കോഴിക്കോട്ട് നിന്ന് 2 ദിവസം കൊണ്ട് എക്സൈസ് പിടിച്ചെടുത്തത് 2695 ലീറ്റർ വാഷ്. കഴിഞ്ഞ 27ന് ആണ് സംസ്ഥാനത്ത് വിദേശമദ്യ വിൽപനശാലകൾ അടച്ചത്. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ സമയത്തു സംസ്ഥാനത്ത് വ്യാജമദ്യനിർമാണം വ്യാപകമായിരുന്നു. അന്ന് ലോക്ഡൗൺ തുടങ്ങി ഒന്നരമാസത്തിനുള്ളിൽ സംസ്ഥാനത്ത് 2.23 ലക്ഷം ലീറ്റർ വാഷാണ് എക്സൈസ് പിടിച്ചെടുത്തത്. ഈ വർഷം വിദേശമദ്യ വിൽപനശാലകൾ പൂട്ടിയപ്പോൾ പരിശോധന കർശനമാക്കിയ എക്സൈസ് ലോക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ കൂടുതൽ ജാഗ്രതയിലാണ്. ഷിഫ്റ്റ് സംവിധാനം വേണ്ടെന്നും മുഴുവൻ ജിവനക്കാരും ഫീൽഡിൽ ഉണ്ടാകണമെന്നും നേരത്തേ നിർദേശം നൽകിയിരുന്നു. വ്യാജവാറ്റു കേന്ദ്രങ്ങൾ കണ്ടെത്താൻ എക്സൈസ് ഇന്റലിജൻസിനു പുറമേ ഡപ്യൂട്ടി കമ്മിഷണറുടെ കീഴിലുള്ള ഷാഡോ എക്സൈസും രംഗത്തുണ്ട്.
Next Story