
മദ്യം ഓണ്‍ലൈനായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി
May 9, 2021റായ്പുര്‍: ലോക്ക്ഡൗണ്‍ തുടരുന്ന ഛത്തീസ്ഗഢില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനും വിതരണത്തിനും സര്‍ക്കാര്‍ അനുമതി നല്കി. കരിഞ്ചന്തയിലൂടെയുള്ള മദ്യവില്‍പ്പന തടയാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഈ നടപടി വിവേകശൂന്യവും നിരുത്തരവാദപരവും ആണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. ഓക്സിജനും വാക്സിനുകളും ഉള്‍പ്പെടെയുള്ള അവശ്യ വൈദ്യസഹായങ്ങളുടെ കുറവ് പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അനാവശ്യ കാര്യങ്ങളിലാണ് സര്‍ക്കാരിന് ശ്രദ്ധയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മേയ് 10 മുതലാണ് മദ്യം ഹോം ഡെലിവറിയായി നല്‍കുന്നത് ആരംഭിക്കുക. രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെയാണ് സംവിധാനം. ഒരാള്‍ക്ക് അഞ്ച് ലിറ്റര്‍ വരെ ബുക്ക് ചെയ്യാം. മദ്യത്തിന്റെ വിലയ്ക്ക് പുറമേ ഡെലിവറി ചാര്‍ജായി 100 രൂപയും നല്‍കണം. മദ്യശാലകളുടെ 15 കിലോ മീറ്റര്‍ ചുറ്റളവിലാണ് ഡെലിവറി സംവിധാനം ലഭ്യമാകുക.
Not a bad idea, one should be at liberty to opt for his wish, whetet it harms him or not is nobody’s business ! It saves many from the perils of hootch also; liquor shops are not put to hardships, soalso revenue for govt. Coffers…..