Begin typing your search above and press return to search.
ലോക് ഡൗണ്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് നടത്തിയ 40 പേര്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു
മലപ്പുറം: ലോക് ഡൗണ്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് നടത്തിയ 40 പേര്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ഉള്ളണം എടത്തിരിക്കടവ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള അനധികൃത റിസോര്‍ട്ടില്‍ ഒരുക്കിയിരുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ 40 ഓളം ആളുകളുടെയും റിസോര്‍ട്ടിന്റെ ഉടമസ്ഥന്‍ ഷാഫിയുടെയും പേരില്‍ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും അറിഞ്ഞു കൊണ്ട് സാംക്രമിക രോഗങ്ങള്‍ പകരുന്നതിന് ഇടയാക്കിയ പ്രവൃത്തി ചെയ്തതിനും കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരവും മറ്റുമാണ് പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിലവില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുകള്‍ ആണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനെതിരെയും പ്രതികളുടെ പേരിലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിഐ. പറഞ്ഞു.
Next Story