രാജ്യത്തെ കോവിഡ് വ്യാപനത്തിന് മത-രാഷ്ട്രീയ പരിപാടികള്‍ കാരണമായിട്ടുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന
യുഎന്‍: ഇന്ത്യയില്‍ കൊവിഡ് 19 വേഗത്തില്‍ വ്യാപിക്കാന്‍ രാഷ്ട്രീയ, മത പരിപാടികള്‍ കാരണമായിട്ടുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന. മത ചടങ്ങുകളിലും രാഷ്ട്രീയ പരിപാടികളിലും വന്‍തോതില്‍ ആളുകള്‍ തടിച്ച് കൂടിയതും ഇടകലര്‍ന്നതും രോഗവ്യാപനത്തിന് കാരണമായതെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു.
കൊവിഡ് വകഭേദമായ ബി.1.617 ഒക്ടോബറില്‍ ഇന്ത്യയിലാണ് ആദ്യം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചത് കൊറോണവൈറസ് വകഭേദങ്ങള്‍ വേഗത്തില്‍ സംഭവിച്ചതും കാരണമായി. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതും രോഗവ്യാപനത്തിന് കാരണമായി. സൗത്-ഈസ്റ്റ് ഏഷ്യയിലെ കൊവിഡ് രോഗികളില്‍ 95 ശതമാനവും 93 ശതമാനം മരണങ്ങളും ഇന്ത്യയിലാണ്. ആഗോളതലത്തിലും മൊത്തം 50 ശതമാനം കേസുകളും ഇന്ത്യയിലാണ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം അയല്‍രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.