ബാബ രാംദേവ് ടെലികോം രംഗത്തേക്ക്: മികച്ച ഒഫറുകളുമായി പതഞ്‌ലി സിം കാര്‍ഡ്

യോഗ ഗുരു ബാബ രാംദേവ് ടെലികോം രംഗത്തേക്ക് കടക്കുന്നു. 'പതഞ്ജലി സ്വദേശി സമൃദ്ധി' എന്ന പേരില്‍ ബി എസ് എന്‍ എല്ലുമായി സഹകരിച്ച് സിം കാര്‍ഡ് അവതരിപ്പിക്കുമെന്ന്…

യോഗ ഗുരു ബാബ രാംദേവ് ടെലികോം രംഗത്തേക്ക് കടക്കുന്നു. 'പതഞ്ജലി സ്വദേശി സമൃദ്ധി' എന്ന പേരില്‍ ബി എസ് എന്‍ എല്ലുമായി സഹകരിച്ച് സിം കാര്‍ഡ് അവതരിപ്പിക്കുമെന്ന് ബാബ രാംദേവ് ഞായറാഴ്ച പ്രഖ്യാപിച്ചു.

ഇന്ത്യക്കകത്ത് പരിധിയില്ലാതെ വിളിക്കാന്‍ കഴിയുന്ന സിം ആണ് അവതരിപ്പിക്കുക. 144 രൂപക്ക് ചാര്‍ജ് ചെയ്താല്‍ 2 ജി ബി ഡാറ്റയ്‌ക്കൊപ്പം 100 സൗജന്യ എസ് എം എസും ലഭിക്കും. ആദ്യ ഘട്ടത്തില്‍ പതഞ്ജലി ജീവനക്കാര്‍ക്കാണ് സിം നല്‍കുന്നത്. പൊതുജനങ്ങള്‍ക്ക് സിം ലഭ്യമാകുമ്പോള്‍ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് വിലയില്‍ 10 ശതമാനം ഇളവും ലഭിക്കും.
കാര്‍ഡുടമകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും ലഭ്യമാകും. 2 .5 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സും അഞ്ചു ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷുറന്‍സുമാണ് ലഭിക്കുക. ബി എസ് എന്‍ എല്ലിന്റെ എല്ലാ ഓഫിസുകളിലും കാര്‍ഡ് ലഭ്യമാകും.

എഫ് എം സി ജി ഉത്പന്ന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ശക്തമായി ചുവടുറപ്പിടിച്ച പതഞ്ജലി, ബിസിനസില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വമ്പന്‍ വളര്‍ച്ചയാണ് നേടിയത്. 2016 17 ല്‍ കമ്പനി 1193 കോടി രൂപയുടെ ലാഭം നേടി. വരുമാനം 87 ശതമാനം ഉയര്‍ന്ന് 10,562 കോടി രൂപയിലെത്തി. 2006 ജനുവരിയില്‍ തുടങ്ങിയ കമ്പനിയില്‍ ഇപ്പോള്‍ രണ്ടു ലക്ഷത്തില്‍ പരം ജീവനക്കാര്‍ ഉണ്ട്.

ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ രംഗത്തും മൊബൈല്‍ ചിപ്പ് നിര്‍മാണ രംഗത്തും പതഞ്ജലിക്ക് താത്പര്യമുണ്ടെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. സോളാര്‍ പവര്‍ നിര്‍മാണ രംഗമാണ് കമ്പനി ലക്ഷ്യമിടുന്ന മറ്റൊരു മേഖലയെന്ന് അദ്ദേഹം പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story