'ഓ...റബ്ബേ എന്റെ മോനേ തല്ലിക്കൊല്ലണല്ലോ..എനിക്കിത് കാണാന്‍ പറ്റണില്ല." ഭാര്യയുടെയും ഉമ്മയുടെയും നിലവിളികള്‍ക്കിടെ ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മര്‍ദ്ദിച്ച്‌ പിതാവ്; ഒടുവിൽ പിതാവ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി: മട്ടാഞ്ചേരി ചെറളായി കടവില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോ റിക്ഷാ ഡ്രൈവറായ സുധീറാണ് 18 വയസുള്ള മകന്‍ മുഹമ്മദ് ബിലാലിനെ…

കൊച്ചി: മട്ടാഞ്ചേരി ചെറളായി കടവില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോ റിക്ഷാ ഡ്രൈവറായ സുധീറാണ് 18 വയസുള്ള മകന്‍ മുഹമ്മദ് ബിലാലിനെ വടി കൊണ്ട് അടിച്ച്‌ അവശനാക്കുന്നത്. ഭിന്നശേഷിക്കാരനായ കുട്ടിയെ തലകുത്തി നിര്‍ത്തുന്നതടക്കം ക്രൂരമായ ശിക്ഷാ മുറകള്‍ക്കും ഇയാള്‍ വിധയേനാക്കുന്നുണ്ട്. കുട്ടി വികൃതി കാട്ടിയതിനാണ് ക്രൂരമായ പീഡനം. അമ്മ ഷീബയുടെ പരാതിയില്‍ സുധീറിനെ ഫോര്‍ട്ട് കൊച്ചി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സുധീര്‍ സ്ഥിരമായി മദ്യപിച്ച്‌ വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.കുട്ടിയെ കലകീഴായി നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഫോര്‍ട്ട് കൊച്ചി പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

/https://fb.watch/5utprqlwdh/

പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കുട്ടി മുഹമ്മദ് ബിലാലിന് ചെറിയ തോതില്‍ മാനസിക വിഭ്രാന്തി ഉണ്ടായി. കുട്ടി ഇടയ്ക്ക് അക്രമം കാട്ടാറും ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ആ സമയത്ത് കുട്ടിയെ നിയന്ത്രിക്കാന്‍ ചില്ലറ ശാസനകളും ഭീഷണികളും പ്രയോഗിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം, കുട്ടി വികൃതി കാട്ടിയപ്പോള്‍ പിതാവ് സുധീര്‍ അതിക്രൂരമായാണ് പ്രതികരിച്ചത്. തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കുട്ടിയുടെ ഭിന്നശേഷി കണക്കിലെടുക്കാതെ ശിക്ഷാമുറകള്‍ നടപ്പാക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഷീബ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. അമ്മയുടെ പരാതിയിലാണ് സുധീറിനെ കസ്റ്റഡിയില്‍ എടുത്തത്. തന്റെ പരാതിയില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് പറഞ്ഞു. സംഭവത്തില്‍ സുധീറിനെ ചോദ്യം ചെയ്തുവരികയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story