ഡി.ആര്‍.ഡി.ഒ കൊറോണ മരുന്ന് അടുത്തയാഴ്ച്ച രോഗികളിലേയ്ക്ക്

കൊറോണ രോഗികള്‍ക്ക് നല്‍കാനായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മരുന്ന് അടുത്തയാഴ്ച്ച രോഗികള്‍ക്ക് നല്‍കിതുടങ്ങു. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്‍റെ ഉല്‍പ്പാദനം നടത്തുന്നത് റെഡ്ഡീസ് ലാബോറട്ടറീസാണ്. ആദ്യപതിനായിരം…

കൊറോണ രോഗികള്‍ക്ക് നല്‍കാനായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മരുന്ന് അടുത്തയാഴ്ച്ച രോഗികള്‍ക്ക് നല്‍കിതുടങ്ങു. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്‍റെ ഉല്‍പ്പാദനം നടത്തുന്നത് റെഡ്ഡീസ് ലാബോറട്ടറീസാണ്. ആദ്യപതിനായിരം ഡോസാണ് നിലവില്‍ തയ്യാറാക്കിയിട്ടുള്ളത്. ചികിത്സാപദ്ധതിയിലെ തെറാപ്യൂട്ടിക് ആപ്ലിക്കേഷനെന്ന നിലയിലാണ് 2-ഡിജി എന്ന മരുന്ന് നല്‍കുന്നത്. ഇത് ഡി.ആര്‍.ഡി.ഒയുടെ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍റ് അലയഡ് സയന്‍സാണ് വികസിപ്പിച്ചത്. കൊറോണ ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കു വേണ്ടി മാത്രമാണ് മരുന്ന് വികസിപ്പിച്ചത്. ഇപ്പോള്‍ നല്‍കുന്ന മരുന്നിനൊപ്പം കുടിക്കാവുന്ന വിധം ലായനി രൂപത്തിലാക്കി നല്‍കേണ്ട പൊടിയാണ് നിര്‍മ്മിച്ചത്. 2-ഡിജി എന്ന പേരിലാണ് മരുന്ന് പുറത്തിറക്കുന്നത്. ഒക്സിജന്‍ ശരീരത്തില്‍ വേണ്ടവിധം കയറാത്തവര്‍ക്ക് അതിനുള്ള ക്ഷമത കൂട്ടാന്‍ പുതിയ മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് നിലവിലെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. രോഗികള്‍ മൂന്ന് ദിവസത്തിനകം കൃത്രിമ ശ്വാസോച്ഛ്വാസം വേണ്ടത്ത സാധാരണ അവസ്ഥയിലേക്ക് എത്തുന്നുവെന്നതാണ് ഏറെ ആശ്വാസമായി പറയുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story