ചിതയിൽ നിന്നും ജീവിതത്തിലേക്ക് : കൊറോണ ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്‌കാരത്തിന് തൊട്ടുമുമ്പ് കണ്ണ് തുറന്നു

മുംബൈ: കൊറോണ ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്‌കാരത്തിന് തൊട്ടുമുമ്പ് ഉണർന്നു. 76 വയസ്സുള്ള ശകുന്തള ഗൈയിക്വാഡ് എന്ന സ്ത്രീയാണ് ചിതയിലേക്കെടുക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് കണ്ണുതുറന്നത്. മഹാരാഷ്ട്രയിലെ…

മുംബൈ: കൊറോണ ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ സംസ്‌കാരത്തിന് തൊട്ടുമുമ്പ് ഉണർന്നു. 76 വയസ്സുള്ള ശകുന്തള ഗൈയിക്വാഡ് എന്ന സ്ത്രീയാണ് ചിതയിലേക്കെടുക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് കണ്ണുതുറന്നത്. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊറോണ സ്ഥിരീകരിച്ച ശകുന്തള വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

ആരോഗ്യം മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. സ്വന്തം വാഹനത്തിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടക്ക ലഭിക്കാഞ്ഞതിനാൽ കാറിനകത്തുതന്നെ കാത്തിരിക്കേണ്ടിവന്നു. കുറച്ചുനേരത്തിന് ശേഷം ശകുന്തളയുടെ ബോധം നഷ്ടപ്പെട്ടു. ഇവർ മരിച്ചെന്ന കണക്കുകൂട്ടലിൽ വീട്ടുകാർ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു.

വീട്ടിൽ ചിതയൊരുക്കി ശകുന്തളയെ ദഹിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് പെട്ടെന്ന് ഇവർ കണ്ണു തുറന്ന് കരയാൻ തുടങ്ങിയത്. ഉടൻതന്നെ വീട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചു. ബാരാമതിയിലെ സിൽവർ ജൂബിലി ആശുപത്രിയിലാണ് ശകുന്തളയെ അഡ്മിറ്റ് ചെയ്തത്. നിലവിൽ ശകുന്തളയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story