രണ്ട് ലക്ഷം ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലീമാക്കി; എല്ലാവരെയും പ്രസവിപ്പിച്ചു" 2030 ഓടെ കേരളം മുസ്ലീം സംസ്ഥാനമാകും; പരാമർശത്തിൽ പിസി ജോർജിനെതിരെ പരാതി

കോട്ടയം : മതപരിവർത്തനവുമായി ബന്ധപ്പെട്ട പരാമർശത്തിൽ കേരള ജനപക്ഷം നേതാവ് പി.സി ജോർജിനെതിരെ പരാതി. ഈരാറ്റുപേട്ട സ്വദേശി എംഎം മുജീബാണ് പരാതി നൽകിയത്. ക്രിസ്ത്യൻ സ്ത്രീകളെ മുസ്ലീങ്ങളാക്കിയെന്നും,…

കോട്ടയം : മതപരിവർത്തനവുമായി ബന്ധപ്പെട്ട പരാമർശത്തിൽ കേരള ജനപക്ഷം നേതാവ് പി.സി ജോർജിനെതിരെ പരാതി. ഈരാറ്റുപേട്ട സ്വദേശി എംഎം മുജീബാണ് പരാതി നൽകിയത്. ക്രിസ്ത്യൻ സ്ത്രീകളെ മുസ്ലീങ്ങളാക്കിയെന്നും, പ്രസവിപ്പിച്ചുമെന്നുമായിരുന്നു പി.സി ജോർജിന്റെ പരാമർശം.

ഈരാറ്റുപേട്ട പോലീസിലാണ് മുജീബ് പരാതി നൽകിയത്. ജോർജിന്റെ പരാമർശം വംശീയമാണെന്നും, ക്രിസ്ത്യാനികൾക്കിടയിലും, മുസ്ലീങ്ങൾക്കിടയിലും സ്പർദ്ധ വളർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പി.സി ജോർജിന്റെ പ്രസ്താവനയുടെ പകർപ്പും പരാതിക്കാരൻ പോലീസിന് നൽകിയിട്ടുണ്ട്.

ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പി.സി ജോർജിന്റെ പരാമർശം. കേരളത്തെ മുസ്ലീം സംസ്ഥാനമാക്കുന്നതിനായി രണ്ട് ലക്ഷത്തോളം ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലീങ്ങളാക്കിയെന്നും, ഇവരെയെല്ലാം പ്രസവിപ്പിച്ചെന്നുമായിരുന്നു പി.സി ജോർജ് പറഞ്ഞത്. 2030 ഓടെ കേരളം മുസ്ലീം സംസ്ഥാനമാകും. 2040 ൽ ഇന്ത്യ മുസ്ലീം രാജ്യമാകുന്നും അഭിമുഖത്തിൽ പി.സി ജോർജ് പറഞ്ഞിരുന്നു.

ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച്‌ പിസി ജോര്‍ജ് നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ മുന്‍പും ചര്‍ച്ചയായിരുന്നു. ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുന്‍പ് പിസി ജോര്‍ജ് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സുപ്രീംകോടതിക്ക് മുന്നില്‍ ലൗജിഹാദ് ഇല്ലെന്നും ഉണ്ടെന്ന് തനിക്ക് ബോധ്യമുള്ളതുകൊണ്ടാണ് പറയുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

തിരഞ്ഞെടുപ്പ് വേളയില്‍ പിസിക്കെതിരെ ഒരുവിഭാഗം പരസ്യമായി രംഗത്ത് വരികയും കൂക്കി വിളിക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് പിസി പ്രചാരണം നിര്‍ത്തി വയ്ക്കുന്ന നിലയുമുണ്ടായി. തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ഈരാറ്റുപേട്ട സ്വദേശി പിസി ക്കെതിരെ വധഭീഷണിയുമായി വീഡിയോ പുറത്തിറക്കിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story