'ന്യൂനമർദ്ദവും ചുഴലിയും തുടർച്ചയായി അറബിക്കടലിൽ നിന്നും ഉണ്ടാകും'
കാലാവസ്ഥയിലെ വൻമാറ്റങ്ങളെ തുടർന്നു അറബിക്കടൽ ന്യൂനമർദ്ദങ്ങളുടെയും ചുഴലിയുടെയും പ്രധാനകേന്ദ്രമായി മാറുന്നുവെന്ന് അമേരിക്കയിലെ പ്രമുഖ കാലാവസ്ഥ, സമുദ്ര ഗവേഷണ ഏജൻസിയായ നോവ(നാഷനൽ ഒാഷ്യനോഗ്രാഫിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ). ടൗട്ടെ…
കാലാവസ്ഥയിലെ വൻമാറ്റങ്ങളെ തുടർന്നു അറബിക്കടൽ ന്യൂനമർദ്ദങ്ങളുടെയും ചുഴലിയുടെയും പ്രധാനകേന്ദ്രമായി മാറുന്നുവെന്ന് അമേരിക്കയിലെ പ്രമുഖ കാലാവസ്ഥ, സമുദ്ര ഗവേഷണ ഏജൻസിയായ നോവ(നാഷനൽ ഒാഷ്യനോഗ്രാഫിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ). ടൗട്ടെ…
കാലാവസ്ഥയിലെ വൻമാറ്റങ്ങളെ തുടർന്നു അറബിക്കടൽ ന്യൂനമർദ്ദങ്ങളുടെയും ചുഴലിയുടെയും പ്രധാനകേന്ദ്രമായി മാറുന്നുവെന്ന് അമേരിക്കയിലെ പ്രമുഖ കാലാവസ്ഥ, സമുദ്ര ഗവേഷണ ഏജൻസിയായ നോവ(നാഷനൽ ഒാഷ്യനോഗ്രാഫിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ). ടൗട്ടെ ചുഴലിക്കാറ്റ് അറബിക്കടലിന്റെ ശക്തമായ മുന്നറിയിപ്പാണെന്നു കാലാവസ്ഥാ ഗവേഷകർ. ടൗട്ടെക്കു പിന്നാലെ ഇനിയും ന്യൂനമർദ്ദവും ചുഴലിയും തുടർച്ചയായി അറബിക്കടലിൽ നിന്നു ഉണ്ടാകുമെന്നാണ് ഗവേഷണ റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. കടലിന്റെ ഉപരിതല ചൂടിനെക്കുറിച്ചു വർഷങ്ങളായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം അവസാനം അറബിക്കടലിന്റെ ഭാവമാറ്റത്തെക്കുറിച്ചു നോവ മുന്നറിയിപ്പു നൽകിയിരുന്നു. പൊതുവായ അന്തരീക്ഷമാറ്റങ്ങൾക്കൊപ്പം കടലിലെ മലീനീകരണം ഈ അവസ്ഥക്ക് ഒരു പ്രധാന കാരണമായെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
ഏതാണ്ട് 2010 വരെ ബംഗാൾ ഉൾക്കടലാണ് ചുഴലികളുടെയും വൻന്യൂനമർദ്ദങ്ങളുടെയും പ്രഭവകേന്ദ്രമായി ശാസ്ത്രജ്ഞർ കണ്ടിരുന്നത്. അതുണ്ടാക്കുന്ന സ്വാധീനവും പ്രഭാവവും കാരണം കേരളത്തിൽ അടക്കം രാജ്യത്തിന്റെ ദക്ഷിണ മേഖലയിൽ തീവ്രമഴയും ചുഴലിക്കാറ്റും ഉണ്ടാകാറുണ്ട്. ശാന്തസമുദ്രത്തിലും ജപ്പാൻ കടലിലും ഈ പ്രതിഭാസം സാധാരണമാണ്. ഏതാണ്ട് 10 വർഷത്തിലധികമായി അറബിക്കടലിൽ നടക്കുന്ന വലിയ മാറ്റം നാലു വർഷമായി ഏറെ പ്രകടമാണ്. മാറ്റത്തിന്റെ പ്രത്യാഘാതം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയാണു വലിയതോതിൽ ബാധിക്കുക.