രണ്ട് പതിറ്റാണ്ടായി സ്ഥിരമായി പുകവലി; ഒടുവിൽ പുകവലി നിർത്താൻ സ്വന്തം തല ഹെൽമെറ്റിനുള്ളിലാക്കി പൂട്ടി യുവാവ്

രണ്ട് പതിറ്റാണ്ടായി സ്ഥിരമായി പുകവലി; ഒടുവിൽ പുകവലി നിർത്താൻ സ്വന്തം തല ഹെൽമെറ്റിനുള്ളിലാക്കി പൂട്ടി യുവാവ്

May 16, 2021 0 By Editor

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും ആളുകൾക്ക് അത്ര പെട്ടെന്നൊന്നും ഈ ദുശീലം ഒഴിവാക്കാൻ സാധിക്കാറില്ല. ശ്രമിച്ച് പരാജയപ്പെട്ടവരാകും കൂടുതൽ പേരും. തുർക്കി സ്വദേശിയായ ഇബ്രാഹിം യൂസെലും കടുത്ത പുകവലി ശീലത്തിന് അടിമയായിരുന്നു. രണ്ട് പതിറ്റാണ്ടായി സ്ഥിരമായി പുകവലിക്കുന്നയാളായിരുന്നു ഇബ്രാഹിം.

പതിനാറ് വയസ്സു മുതൽ സിഗററ്റ് വലിക്കാൻ തുടങ്ങി. അന്ന് മുതൽ ഒരു ദിവസം രണ്ട് പാക്കറ്റ് വരെ വലിച്ചു തീർക്കും. എന്നാൽ പിതാവ് ശ്വാസകോശാർബുദം ബാധിച്ച് മരിച്ചതോടെയാണ് പുകവലി നിർത്തുന്നതിനെ കുറിച്ച് ഇബ്രാഹിം ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. എന്നാൽ പുകവലി എങ്ങനെ നിർത്തുമെന്നതിനെ കുറിച്ച് ഇദ്ദേഹത്തിന് വലിയ ധാരണ ഉണ്ടായിരുന്നില്ല. പല മാർഗങ്ങളും പരീക്ഷിച്ചു. അവസാനം അദ്ദേഹം തന്നെ സ്വയം ഒരു മാർഗം കണ്ടെത്തി.

ബൈക്ക് യാത്രക്കാർ ഉപയോഗിക്കുന്ന ഹെൽമെറ്റിന്റെ മാതൃകയിൽ ഒരു പുകവലി നിരോധന ഹെൽമെറ്റ് ഉണ്ടാക്കി തലയിൽ ധരിച്ചു. 130 അടി നീളമുള്ള കോപ്പർ വയറാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വന്തം തല തടവിലാക്കുക മാത്രമല്ല, തന്റെ ഹെൽമെറ്റിന് ഒരു പൂട്ടും ഘടിപ്പിച്ചു. പൂട്ടിന്റെ താക്കോൽ സ്വയം സൂക്ഷിക്കാതെ വീട്ടുകാരെ ഏൽപ്പിക്കുകയും ചെയ്തു. എല്ലാ ദിവസവും രാവിലെ എണീറ്റ് പ്രഭാതകൃത്യങ്ങളും ഭക്ഷണവും കഴിച്ച് തലയിൽ ഹെൽമെറ്റും ധരിച്ച് ഇബ്രാഹിം ജോലിക്ക് പോകും. താക്കോൽ ഭാര്യയേയോ മക്കളെയോ ഏൽപ്പിക്കും. ആവശ്യമുള്ള സമയങ്ങളിൽ ഇവർ ആരെങ്കിലുമാണ് പൂട്ട് അഴിച്ച് ഹെൽമെറ്റ് ഊരുന്നത്. പുകവലി നിർത്താൻ നിരവധി മാർഗങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് തല തടവിലാക്കാൻ ഇദ്ദേഹം തീരുമാനിച്ചത്.

ഈവനിംഗ് കേരള ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക