ഗുരുതര രോഗമുള്ള 18–44 പ്രായക്കാർക്ക് വാക്സിനേഷൻ ഇന്നു മുതൽ

തിരുവനന്തപുരം: ഗുരുതര രോഗങ്ങളുള്ള 18–44 പ്രായക്കാർക്കു കോവിഡ് വാക്സിനേഷൻ ഇന്നു തുടങ്ങും. ഇന്നലെ വരെ 38,982 പേർ റജിസ്റ്റർ ചെയ്തു. ഇതിൽ 985 അപേക്ഷകൾ അംഗീകരിച്ചു. 16,864 എണ്ണം നിരസിച്ചു. അപേക്ഷയ്ക്കൊപ്പമുള്ള, ഡോക്ടറുടെ സാക്ഷ്യപത്രം (കോ മോർബിഡിറ്റി സർട്ടിഫിക്കറ്റ്) പരിശോധിച്ചാണ് അനുമതി നൽകുക. രോഗവുമായി ബന്ധപ്പെട്ട മറ്റു രേഖകളും സമർപ്പിക്കാമെങ്കിലും സാക്ഷ്യപത്രം നിർബന്ധമാണ് രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്‌സീന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് വഴി അറിയിക്കും. വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ എസ്എംഎസ്, തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കണം. ഇവർക്കായി കുത്തിവയ്പ് കേന്ദ്രങ്ങളിൽ പ്രത്യേക കൗണ്ടർ സജ്ജമാക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story