കോവിഡ് പ്രതിസന്ധിയില്‍ ഉപജീവനമാര്‍ഗം തടസപ്പെട്ട 2000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളുമായി മണപ്പുറം ഫൗണ്ടേഷന്‍
തൃശൂര്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മണപ്പുറം ഫൗണ്ടേഷന്‍ . ലോക്ഡൗണ്‍ കാരണം ഉപജീവനമാര്‍ഗം തടസ്സപ്പെട്ട 2000…
തൃശൂര്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മണപ്പുറം ഫൗണ്ടേഷന്‍ . ലോക്ഡൗണ്‍ കാരണം ഉപജീവനമാര്‍ഗം തടസ്സപ്പെട്ട 2000…
തൃശൂര്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മണപ്പുറം ഫൗണ്ടേഷന്‍ . ലോക്ഡൗണ്‍ കാരണം ഉപജീവനമാര്‍ഗം തടസ്സപ്പെട്ട 2000 കുടുംബങ്ങള്‍ക്കായി 10 ലക്ഷം രൂപയുടെ ഭക്ഷ്യ കിറ്റുകള്‍ മണപ്പുറം ഫൗണ്ടേഷന്‍ വിതരണം ചെയ്തു .
വലപ്പാട്, നാട്ടിക, എടത്തിരുത്തി പഞ്ചായത്തുകളില്‍ വാര്‍ഡ് മെമ്ബര്‍മാര്‍ കണ്ടെത്തുന്ന അര്‍ഹരായ കുടുംബങ്ങള്‍ക്കായിയുള്ള ഭക്ഷ്യ കിറ്റുകള്‍ മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ വി പി നന്ദകുമാര്‍ കൈമാറി.
തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍, നാട്ടിക എം.എല്‍.എ സി.സി മുകുന്ദന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ഡി , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമേശ്, വലപാട് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഫാത്തിമ സുഹറ, എന്നിവര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.സമൂഹ നന്മക്കായി മണപ്പുറം ഫൗണ്ടേഷന്‍ നടത്തുന്ന ഓരോ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണെന്നും തൃശ്ശൂരിലെ ജനങ്ങളുടെ പേരില്‍ ഇതിനെല്ലാം നന്ദി അറിയിക്കുന്നുവെന്നും എം.പി ടി എന്‍.പ്രതാപന്‍ പറഞ്ഞു.
മണപ്പുറം ജുവലേഴ്‌സ് എം ഡി സുഷമാ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ഡി, മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജര്‍, ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബര്‍ട്ട്, ഡപ്യുട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ കെ.എം. അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.