ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക്: വീണക്ക് ആരോഗ്യം, മുഹമ്മദ് റിയാസിന് പൊതുമരാമത്ത്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെ.എൻ. ബാലഗോപാലിന് നൽകും. വ്യവസായം പി.രാജീവിനു നൽകാനാണ്…

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെ.എൻ. ബാലഗോപാലിന് നൽകും. വ്യവസായം പി.രാജീവിനു നൽകാനാണ് നിലവിലെ ധാരണ. ഉന്നത വിദ്യാഭ്യാസം ആർ.ബിന്ദുവിനു നൽകും. വീണ ജോർജ് ആരോഗ്യമന്ത്രിയാകും. എം.വി. ഗോവിന്ദന് തദ്ദേശവകുപ്പ് ലഭിക്കും. വി.എൻ.വാസവൻ – എക്സൈസ് പി.എ.മുഹമ്മദ് റിയാസ് – പൊതുമരാമത്ത് , കെ. രാധാകൃഷ്ണൻ – ദേവസ്വം, പാർലമെന്ററി കാര്യം വി.അബ്ദുറഹ്മാൻ – ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം അഹമ്മദ് ദേവർകോവിൽ – തുറമുഖം, പുരാവസ്തു, മ്യൂസിയം‌ കെ.കൃഷ്ണൻകുട്ടി‌ – വൈദ്യുതി റോഷി അഗസ്റ്റിൻ – ജലവിഭവം, ആന്റണി രാജു – ഗതാഗതം എന്നിങ്ങനെയാണ് വിവിധ വകുപ്പുകളും മന്ത്രിമാരും.

എൻസിപിയുടെ എ.കെ. ശശീന്ദ്രന് ഗതാഗതത്തിനു പകരം വനം വകുപ്പ് നൽകുമെന്നാണ് വിവരം. എന്നാൽ, പുതിയ വകുപ്പ് സ്വീകാര്യമല്ലെന്ന് എൻസിപി നേതാവ് ടി.പി. പീതാംബരൻ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story