മലപ്പുറത്തും ബ്ലാക്ക് ഫംഗസ് ; കണ്ടെത്തിയത് കോവിഡ് ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂര്‍ സ്വദേശിയിൽ ”  രോഗിയുടെ ഒരു കണ്ണ് നീക്കം ചെയ്തു

മലപ്പുറത്തും ബ്ലാക്ക് ഫംഗസ് ; കണ്ടെത്തിയത് കോവിഡ് ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂര്‍ സ്വദേശിയിൽ ” രോഗിയുടെ ഒരു കണ്ണ് നീക്കം ചെയ്തു

May 19, 2021 0 By Editor

മലപ്പുറത്ത് ആദ്യ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ 62കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.  കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍  കോളേജിലെ ചികിത്സയ്ക്കിടെ ന്യൂമോണിയ ഭേദപ്പെട്ടു. ഇതേ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെട്ടു. കാഴ്ചയ്ക്ക് മങ്ങലും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗബാധയെ തുടര്‍ന്ന്​ അടിയന്തിര ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്‍റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകന്‍ ജുനൈദ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്. നേരത്തെ കൊല്ലത്തും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.