സത്യപ്രതിജ്ഞ നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കരാര്‍ ജീവനക്കാരന് കോവിഡ്; മൂന്നുപേര്‍ ക്വാറന്റീനില്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കരാര്‍ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. ഇതോടെ…

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കരാര്‍ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. ഇതോടെ കൂടെ ജോലി ചെയ്ത മൂന്ന് പേരെ ക്വാറന്റീനിലാക്കി. മറ്റ് കൂടുതല്‍ പേരുമായി സമ്പർക്കമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. നൂറിലേറെ പേരാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരിക്കും ചടങ്ങില്‍ പ്രവേശനം. 500 പേരെ ക്ഷണിച്ച് വരുത്തിയുള്ള ചടങ്ങ് ഇതിനോടകം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇതിനിടെയാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.