ദേവികുളം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് സർവീസ് മുടങ്ങി
മൂന്നാർ : പുതുതായി നിയമിതനായ ഡ്രൈവർ ലൈസൻസ് ഹാജരാക്കാത്തതിനെ തുടർന്ന് ആംബുലൻസിന്റെ ഓട്ടം നിലച്ചു. ദേവികുളം സാമൂഹികാരോഗ്യകേന്ദ്രത്തിലെ വാഹനമാണ് കോവിഡ് കാലത്ത് രോഗികൾക്ക് പ്രയോജനമില്ലാതെ കിടക്കുന്നത്. ആംബുലൻസ്…

മൂന്നാർ : പുതുതായി നിയമിതനായ ഡ്രൈവർ ലൈസൻസ് ഹാജരാക്കാത്തതിനെ തുടർന്ന് ആംബുലൻസിന്റെ ഓട്ടം നിലച്ചു. ദേവികുളം സാമൂഹികാരോഗ്യകേന്ദ്രത്തിലെ വാഹനമാണ് കോവിഡ് കാലത്ത് രോഗികൾക്ക് പ്രയോജനമില്ലാതെ കിടക്കുന്നത്. ആംബുലൻസ് ഡ്രൈവറായി ആരോഗ്യവകുപ്പ് അഭിമുഖം നടത്തി യുവാവിനെ കഴിഞ്ഞ നവംബറിൽ നിയമിച്ചിരുന്നു. എന്നാൽ പുതുതായി ഭരണത്തിലേറിയ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഇയാളെ പിരിച്ചുവിടുകയും പുതിയയാളെ നിയമിക്കുകയും ചെയ്തു. പുതുതായി ചുമതലയേറ്റ ഡ്രൈവർ ഹെവി ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കിയിരുന്നില്ല രേഖകൾ കൈവശമില്ലാത്ത ഇയാളെ വാഹനമോടിക്കാൻ അധികൃതർ അനുവദിച്ചില്ല. ഇവ പുതുക്കാൻ നൽകിയെന്നായിരുന്നു ഇയാളുടെ വിശദീകരണം. ഇതോടെ കോവിഡ് രോഗികളടക്കമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനും മറ്റും പുറത്തുനിന്ന് വാഹനം വിളിക്കേണ്ട ഗതിയിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. ആംബുലൻസ് ഇല്ലാത്തതിനാൽ തോട്ടം മേഖലയിലെ രോഗികളടക്കമുള്ളവർക്ക് വലിയ ദുരിതമാണ് ഉണ്ടായിരിക്കുന്നത്.