
അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്
May 22, 2021ന്യൂഡല്‍ഹി; പ്രതിപക്ഷത്തെ വി.ഡി സതീശന്‍ എം.എല്‍.എ നയിക്കും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയെതുടര്‍ന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി.ഡി സതീശനെ തിരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്.