കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തിയ ഒമ്പതര കിലോ സ്വർണം ബെംഗളൂരുവിൽ പിടികൂടി

May 23, 2021 0 By Editor

ബെംഗളൂരു: കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തിയ ഒമ്പതര കിലോ സ്വർണം ബെംഗളൂരുവിൽ പിടികൂടി. ഡി.ആർ.ഐ. സംഘമാണ് ബെംഗളൂരു നഗരാതിർത്തിയിൽവെച്ച് സ്വർണം പിടിച്ചെടുത്തത്. സ്വർണം കടത്തിയവരെ ഡി.ആർ.ഐ. സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഡി.ആർ.ഐ. സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.