ലോക്ഡൗൺ ലംഘിച്ചു: പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി. കൊറോണ പ്രോട്ടോകോളും നിയന്ത്രണങ്ങളും ലംഘിച്ചതായി പരാതി നൽകിയിരിക്കുന്നത്. എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

കൊറോണ നിയന്ത്രണങ്ങളുടെ ചുമതലയുള്ള ജില്ല കളക്ടർക്കും പോലീസ് മേധാവിക്കും ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. സതീശൻ ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്ന് അരുൺ പറഞ്ഞു. നേതാവ് നടത്തിയ നഗ്നമായ നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും എൻ.അരുൺ അറിയിച്ചു.

ഇന്നലെയാണ് പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചത്. തൊട്ടുപിന്നാലെ എറണാകുളം ഡിസിസി ഓഫീസിലെത്തിയ സതീശനെ ഹൈബി ഈഡൻ എംപി, ടിജി വിനോദ് എംഎൽഎ അടക്കം നിരവധി പേർ ചേർന്ന് സ്വീകരിച്ചു. വാർത്താ സമ്മേളനവും ഡിസിസി ഓഫീസിൽ നടത്തി. ഈ സ്വീകരണത്തിലാണ് കൊറോണ പ്രൊട്ടോക്കോൾ ലംഘിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story