കുഴല്‍പ്പണക്കേസ്: ബി.ജെ.പി. ആലപ്പുഴ ജില്ലാട്രഷറര്‍ കെ.ജി.കര്‍ത്തയെ ചോദ്യം ചെയ്യുന്നു

കുഴല്‍പ്പണക്കേസ്: ബി.ജെ.പി. ആലപ്പുഴ ജില്ലാട്രഷറര്‍ കെ.ജി.കര്‍ത്തയെ ചോദ്യം ചെയ്യുന്നു

May 26, 2021 0 By Editor

തൃശ്ശൂര്‍: കൊടകരയില്‍ വ്യാജവാഹനാപകടമുണ്ടാക്കി മൂന്നരക്കോടിരൂപ തട്ടിയെടുത്ത കേസില്‍ ബി.ജെ.പി. ആലപ്പുഴ ജില്ലാട്രഷറര്‍ കെ. ഗോപാലകൃഷ്ണ കര്‍ത്തയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. അന്വേഷണോദ്യോഗസ്ഥന്‍ എ.സി.പി. വി.കെ. രാജുവാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.ആലപ്പുഴയിലെ പോലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യംചെയ്യല്‍. മൂന്നരക്കോടി ഗോപാലകൃഷ്ണ കര്‍ത്തയ്ക്ക് കൈമാറാനായാണ് കൊണ്ടുപോയതെന്ന്‌ അറസ്റ്റിലായ പ്രതികളില്‍ നിന്നു പോലീസിന് മൊഴി ലഭിച്ചിരുന്നു. പണം കൊടുത്തയച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജനുമായി ഗോപാലകൃഷ്ണ കര്‍ത്ത നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.