വൈറസ് വകഭേദങ്ങളിൽ ആശങ്കയുണർത്തുന്നത് ഒന്ന് മാത്രമെന്ന് WHO

ജനീവ: ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ ഒരു വകഭേദം മാത്രമാണ് നിലവിൽ ആശങ്കയുണർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ബി.1.617.2 വകഭേദമാണ് അപകടകാരിയായ വകഭേദമായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. ഇന്ത്യയിൽ കോവിഡ് 19 രണ്ടാംതരംഗത്തിന്റെ വ്യാപനം രൂക്ഷമാക്കിയ ബി.1.617 വകഭേദത്തെ 'ട്രിപ്പിൾ മ്യൂട്ടന്റ് വേരിയന്റെ'ന്നാണ് (മൂന്നുതവണ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് 19 വകഭേദം) വിശേഷിപ്പിക്കുന്നത്. ഇവ അപകടകാരിയാണെന്ന് കഴിഞ്ഞ മാസം യുഎൻ ആരോഗ്യ ഏജൻസി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. വെല്ലുവിളികൾ നിലവിൽ ബി.1.617.2മായി ബന്ധപ്പെട്ടുളളതാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം, മറ്റ് വകഭേദങ്ങള്‍ കാര്യമായ വ്യാപനമുണ്ടാക്കുന്നില്ലെന്നും' ലോകാരോഗ്യ സംഘടന പറഞ്ഞു. ബി.1.617.2 വേഗത്തിൽ പകരാവുന്നതും മാരകവും, പ്രതിരോധ വാക്സിന്റെ സുരക്ഷിതത്വം മറികടക്കാൻ കഴിവുളളതുമാണ്.

ഈ വകഭേദത്തിന്റെ പ്രഭാവത്തെ കുറിച്ചുളള കൂടുതൽ പഠനങ്ങൾക്ക് വലിയ പ്രധാന്യമാണ് ലോകാരോഗ്യ സംഘടന നൽകിയിട്ടുളളത്. വിയറ്റ്നാം ആരോഗ്യ അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ച അപകടകാരിയായ പുതിയ വകഭേദം ഡെൽറ്റയുടെ വകഭേദമാണെന്നാണ്‌ കരുതുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story