കോവിഡ് മൂന്നാം തരംഗവും ഗുരുതരമാകുമെന്നു റിപ്പോർട്ട്
ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിന് സമാനമായി ഗുരുതരമായിരിക്കുമെന്ന് എസ്ബിഐ റിപ്പോർട്ട്. 98 ദിവസം വരെ ഇതു തുടരാമെന്നും എസ്ബിഐ ഇക്കോറാപ് ചൊവ്വാഴ്ച പുറത്തിറക്കിയ…
ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിന് സമാനമായി ഗുരുതരമായിരിക്കുമെന്ന് എസ്ബിഐ റിപ്പോർട്ട്. 98 ദിവസം വരെ ഇതു തുടരാമെന്നും എസ്ബിഐ ഇക്കോറാപ് ചൊവ്വാഴ്ച പുറത്തിറക്കിയ…
ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിന് സമാനമായി ഗുരുതരമായിരിക്കുമെന്ന് എസ്ബിഐ റിപ്പോർട്ട്. 98 ദിവസം വരെ ഇതു തുടരാമെന്നും എസ്ബിഐ ഇക്കോറാപ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മൂന്നാം തരംഗവും രണ്ടാം തരംഗത്തിൽനിന്ന് അധികം വ്യത്യാസമൊന്നുമുണ്ടാകില്ല. മികച്ച തയാറെടുപ്പുകൾ നടത്തിയാൽ മരണനിരക്ക് കുറച്ചുകൊണ്ടുവരാമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രധാന രാജ്യങ്ങളിലെല്ലാം 98 ദിവസമാണ് മൂന്നാം തരംഗമുണ്ടായത്. രണ്ടാം തരംഗം 108 ദിവസവും. രണ്ടാം തരംഗത്തിൽനിന്ന് 1.8 മടങ്ങ് അധികമായിരുന്നു മൂന്നാമത്തേത്. രണ്ടാം തരംഗമാകട്ടെ ആദ്യത്തേതിൽനിന്ന് 5.2 മടങ്ങ് അധികവും. ഇന്ത്യയിൽ ഇത് 4.2 ആണ്– റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പോരാട്ടത്തിൽ മൂന്നാം തരംഗത്തെ നേരിടാൻ ഇന്ത്യ തയാറെടുക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ പ്രതിദിന കേസുകൾ 4.14 ലക്ഷം വരെ ഉയർന്നിരുന്നു. മൂന്നാം തരംഗത്തിൽ ഗുരുതര രോഗികളുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയായാൽ മരണം 40,000 ലേക്ക് കുറയ്ക്കാമെന്നാണു റിപ്പോർട്ട് പറയുന്നത്.