എസ്പിബി യാത്രയായതിനുശേഷം വരുന്ന ആദ്യ പിറന്നാൾദിനം

എസ്പിബി യാത്രയായതിനുശേഷം വരുന്ന ആദ്യ പിറന്നാൾദിനം

June 4, 2021 0 By Editor

എസ്പിബി യാത്രയായതിനുശേഷം വരുന്ന ആദ്യ പിറന്നാൾദിനമാണ് ഇന്ന്. ആരാധകരുടെ മനസ്സിൽ ഒരു നൊമ്പരമായി ബാക്കിയാകുന്നു എസ്പിബി. കോടിക്കണക്കിന് ആരാധകരുടെയും അനുരാഗികളുടെയും പ്രിയപ്പെട്ട ഗായകൻ.കഴിഞ്ഞ സെപ്റ്റംബറിൽ ആണ് നമ്മെ വീട്ടുപോയത്. ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി. ബാലസുബ്രഹ്മണ്യം. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു.2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്.ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്.തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്.ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്.സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവർക്ക് പിന്നണി ഗായകനും സിനിമാ നിർമ്മാതാവുമായ എസ്.പി.ബി. ചരൺ എന്നൊരു മകനും പല്ലവി എന്നൊരു മകളുമുണ്ട്.