
ചോദ്യം ആക്ഷേപിച്ചെന്ന് പരാതി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
June 7, 2021തിരുവനന്തപുരം: ചോദ്യോത്തര വേളയില്‍ ഭരണപക്ഷം ഉന്നയിച്ച് ചോദ്യം തങ്ങളെ ആക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ചോദ്യം ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് ചോദ്യം ഉന്നയിച്ച അംഗം ആവശ്യപ്പെടാതെ അത് നീക്കം ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ മറുപടി നല്‍കിയതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തടസ്സപ്പെടുത്തിയെന്ന കെ.ഡി. പ്രസേനന്റെ ചോദ്യത്തോര വേളയിലെ പരാമര്‍ശമാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
ചോദ്യകര്‍ത്താവിന്റെ അഭിപ്രായമാണതെന്നും താന്‍ അതില്‍ ഇടപെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ- കണ്‍സ്യൂമര്‍ഫെഡ് വകുപ്പ് മന്ത്രി മറുപടി പറയേണ്ട ചോദ്യത്തിന് ഭഷ്യ വകുപ്പ് മന്ത്രി മറുപടി പറഞ്ഞത് റൂള്‍സ് ഓഫ് പ്രോസീജിയര്‍ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു.