കോഴക്കേസ്: സുരേന്ദ്രന് എതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന്

കാസര്‍കോട്: അപര സ്ഥാനാര്‍ഥിക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ കോഴകൊടുത്തെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിയായ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. കാസര്‍കോട് ജില്ലാ ക്രൈം…

കാസര്‍കോട്: അപര സ്ഥാനാര്‍ഥിക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ കോഴകൊടുത്തെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിയായ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്.

കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പോലീസ് ഇന്നലെയാണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 171(ബി) പ്രകാരമുള്ള കേസ് ആയിരുന്നു സുരേന്ദ്രന് എതിരെ ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നാലെ രാത്രിയോടെ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍വെച്ച് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചേര്‍ത്തത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥി കെ. സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന പരാതിയിലാണ് സുരേന്ദ്രന്റെ പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന പരാതിയിലാണ് സുരേന്ദ്രന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നാണ് കേസ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story