രണ്ടുലക്ഷത്തിന് പുറമെ സ്ഥലവും വീടും പാര്‍ട്ടിക്ക്” എതിർപ്പുമായി മകൾ ;ജനാർദ്ദനന്റെ കുടുംബം അനാഥമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് സി.പി.എം

June 9, 2021 0 By Editor

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കി ശ്രദ്ധേയനായ കണ്ണൂരിലെ ബീഡി തൊഴിലാളിയാണ് ജനാർദ്ദനൻ. ഇപ്പോൾ സ്വന്തം വീടും സ്ഥലവും പാർട്ടിയ്ക്ക് വേണ്ടി വിട്ടുകൊടുക്കാൻ പോവുകയാണെന്ന തീരുമാനവുമായി അദ്ദേഹം രംഗത്ത് വന്നിരുന്നു. എന്നാൽ, ജനാർദ്ദനന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നതായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. ജനാർദ്ദനന്റെ കുടുംബം അനാഥമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ജനാർദ്ദനന്‍റെ നല്ല മനസ്സിന് നന്ദി പറയുന്നുവെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം ജനാർദ്ദനന്റെ തീരുമാനത്തിനെതിരെ മകൾ പാർട്ടിയെ സമീപിച്ചുവെന്നും ഇതോടെയാണ് ജനാർദ്ദനന്റെ വാഗ്ദാനം നിരസിക്കാൻ പാർട്ടി തീരുമാനിച്ചതെന്നുമാണ് റിപ്പോർട്ട്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വീടും പറമ്ബും ഏതെങ്കിലും അനാഥാലയത്തിന് നല്‍കുമെന്ന് ജനാർദ്ദനന്‍ പറഞ്ഞു. ജനാർദ്ദനനുമായി ഇന്ന് സി.പി.എം നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. കുടുംബത്തെ അനാഥമാക്കിയിട്ടുള്ള ഇത്തരം പ്രവർത്തിയെ പ്രോത്സാഹിപ്പിക്കരുതെന്നാണ് പാർട്ടി തീരുമാനമെന്നാണ് റിപ്പോർട്ട്.വാക്സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയതോടെയാണ് ജനാർദ്ദനൻ ശ്രദ്ധിക്കപ്പെട്ടത്. ഇതിനുപിന്നാലെ ജനാര്‍ദ്ദനനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.