കോവിഡിനെ ചെറുക്കാൻ എ ആർ റഹ്മാന്റെ സ്പെഷ്യൽ മാസ്ക്, വില 18,000 രൂപ !
ചെന്നൈ: കൊവിഡ്-19 ഇന്ത്യയിൽ വന്നത് മുതൽ ചർച്ചയാകുന്ന ഒരു കാര്യമാണ് സെലിബ്രിറ്റികളുടെ മാസ്ക്. ബോളിവുഡ് നടി ദീപിക പദുകോൺ 25,000 ത്തിലധികം രൂപ ചെലവാക്കിയാണ് താരം മാസ്ക്…
ചെന്നൈ: കൊവിഡ്-19 ഇന്ത്യയിൽ വന്നത് മുതൽ ചർച്ചയാകുന്ന ഒരു കാര്യമാണ് സെലിബ്രിറ്റികളുടെ മാസ്ക്. ബോളിവുഡ് നടി ദീപിക പദുകോൺ 25,000 ത്തിലധികം രൂപ ചെലവാക്കിയാണ് താരം മാസ്ക്…
ചെന്നൈ: കൊവിഡ്-19 ഇന്ത്യയിൽ വന്നത് മുതൽ ചർച്ചയാകുന്ന ഒരു കാര്യമാണ് സെലിബ്രിറ്റികളുടെ മാസ്ക്. ബോളിവുഡ് നടി ദീപിക പദുകോൺ 25,000 ത്തിലധികം രൂപ ചെലവാക്കിയാണ് താരം മാസ്ക് വാങ്ങിയത്. ഇപ്പോഴിതാ, സംഗീതസംവിധായകൻ എ ആർ റഹ്മാന്റെ ഫെയ്സ് മാസ്കും ചർച്ചയാകുകയാണ്. കൊവിഡ് വാക്സിൻ എടുത്തതിന് ശേഷം മകൻ എ ആർ അമീനുമൊത്ത് ചെന്നൈയിലെ ഒരു വാക്സിനേഷൻ സെന്ററിൽനിന്ന് എടുത്ത ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിൽ ഇരുവരും ധരിച്ച മാസ്ക് ആണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. റഹ്മാനും മകനും ഒരോപോലുള്ള വെളുത്ത മാസ്ക് ആണ് ധരിച്ചത്. ഇരുസൈഡിലും വാൾവുള്ള ഈ മാസ്കിന്റെ പ്രത്യേകത എന്താണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകർ. എൽജി പുരിക്കെയർ പുറത്തിറക്കിയ വെയറബിൾ എയർ പ്യൂരിഫയർ മാസ്ക് ആണ് റഹ്മാനും മകനും ധരിച്ചത്. വായു മലിനീകരണത്തിൽ നിന്നടക്കം സംരക്ഷണം നൽകുന്ന ഡ്യുവൽ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫിൽട്ടർ ആണ് മാസ്കിന്റെ പ്രത്യേകത. വലിച്ചെടുക്കുന്ന വായു ശുദ്ധീകരിച്ച് മനുഷ്യശരീരത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നവയാണ് ഈ മാസ്കുകൾ.
ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനമുള്ള ആദ്യത്തെ മാസ്കാണിത്. അതായത് ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്ക് ശുചീകരിക്കും. 820 എംഎഎച്ച് ബാറ്ററിയാണ് പുരിക്കെയർ വെയറബിൾ എയർ പ്യൂരിഫയറിൽ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ പരമാവധി 8 മണിക്കൂർ വരെ മാസ്ക് ഉപയോഗിക്കാം. 249 ഡോളർ ആണ് ഈ മാസ്കിന്റെ വില. ഇന്ത്യൻ കറൻസി മൂല്യം ഏകദേശം 18,148 രൂപ. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ എൽജി പുരിക്കെയർ വെയറബിൾ എയർ പ്യൂരിഫയർ മാസ്ക് ലഭ്യമാണ്.