കേന്ദ്ര മന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കും: ഇ. ശ്രീധരന് സാധ്യത

ണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന വൈകാതെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി. പ്രകടനം വിലയിരുത്തിത്തുടങ്ങി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ബി.ജെ.പി നേതൃത്വം ഏറെ ലക്ഷ്യംവയ്ക്കുന്ന സംസ്ഥാനമായതിനാല്‍ കേരളത്തിന് പുനഃസംഘടനയില്‍ പരിഗണന ലഭിക്കാനിടയുണ്ടെന്നാണ് സൂചന. മെട്രോമാന്‍ ഇ. ശ്രീധരനെയാണ് കേരളത്തില്‍ നിന്നും പരിഗണിക്കുന്നത്.

മൂല്യനിര്‍ണയം അല്ലെങ്കില്‍ കൂടിയാലോചനാ സ്വഭാവത്തിലുള്ളതാണ് കൂടിക്കാഴ്ചയെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. അവലോകന യോഗങ്ങള്‍ വ്യാഴാഴ്ച തുടങ്ങി. പെട്രോളിയം, സ്റ്റീല്‍, ജലശക്തി, നൈപുണ്യ വികസനം, സിവില്‍ ഏവിയേഷന്‍, ഹെവി ഇന്‍ഡസ്ട്രീസ്, പരിസ്ഥിതി എന്നീ മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിമാരുമായാണ് ചര്‍ച്ച നടത്തിയത്. നിരവധി വകുപ്പുകള്‍ ഒരുമിച്ചു കൈകാര്യം ചെയ്യുന്ന മന്ത്രിമാരുണ്ട്. അവരുടെ വകുപ്പുകള്‍ വീതംവയ്ക്കുകയോ കൈമാറുകയോ ചെയ്യും. പ്രാദേശിക സമവാക്യങ്ങളും പുനഃസംഘടനയില്‍ പരിഗണിക്കും. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടി ഘടനയിലും മാറ്റങ്ങള്‍ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story