വിവാദങ്ങൾക്കിടെ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്; സുരക്ഷയൊരുക്കാൻ നിർദേശം
കൊച്ചി: വിവാദങ്ങൾ ശക്തമായിരിക്കെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപിലേക്ക്. ഈ മാസം 16ന് ലക്ഷദ്വീപിൽ എത്തുന്ന അദ്ദേഹം 23വരെ ദ്വീപിൽ തുടരും. ദ്വീപിലെ ജനവാസങ്ങൾ…
കൊച്ചി: വിവാദങ്ങൾ ശക്തമായിരിക്കെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപിലേക്ക്. ഈ മാസം 16ന് ലക്ഷദ്വീപിൽ എത്തുന്ന അദ്ദേഹം 23വരെ ദ്വീപിൽ തുടരും. ദ്വീപിലെ ജനവാസങ്ങൾ…
കൊച്ചി: വിവാദങ്ങൾ ശക്തമായിരിക്കെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപിലേക്ക്. ഈ മാസം 16ന് ലക്ഷദ്വീപിൽ എത്തുന്ന അദ്ദേഹം 23വരെ ദ്വീപിൽ തുടരും. ദ്വീപിലെ ജനവാസങ്ങൾ പ്രദേശങ്ങളിൽ പ്രഫുൽ ഖോഡ പട്ടേൽ സന്ദർശനം നടത്തും. ഈ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കാൻ അധികൃതർ ദ്വീപിലെ ഉദ്യോഗസ്ഥർ നിർദേശം നൽകി.
പ്രദേശിക എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.സംവിധായികയും സാമൂഹ്യപ്രവര്‍ത്തകയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെ ലക്ഷദ്വീപ് ജനതയ്‌ക്കിടെയിൽ എതിർപ്പ് ശക്തമായിരിക്കെയാണ് അഡ്‌മിനിസ്‌ട്രേറ്റർ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ജൂൺ 20ന് കവരത്തി പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ഐഷയ്‌ക്ക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുൽത്താനയ്ക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്.